
ജുബൈല്‍ : ജനാധിപത്യത്തിന്റെ പഴുതിലൂടെ വളര്‍ന്നുവരുന്ന വര്‍ഗീയ ഫാസിസത്തെയും, മതവര്‍ഗീയതയെയും കരുതിയിരിക്കണമെന്നും, ഇസ്‌ലാമിന്റെ വിശുദ്ധിയും സൗന്ദര്യവും വികലമാക്കുന്ന രീതിയില്‍ യാഥാസ്‌തികപൗരോഹിത്യവും, നവയാഥാസ്‌ഥികരും നടത്തുന്ന പുത്തന്‍വാദങ്ങള്‍ക്കെതിരെ ശക്‌തമായി രംഗത്തിറങ്ങാന്‍ നവോഥ്‌താനപ്രസ്‌ഥാന പ്രവര്‍ത്തകര്‍ അണിനിരക്കെണമെന്നും സഊദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍, ജുബൈല്‍ കൗണ്‍സില്‍ യോഗം ആഹ്വാനം ചെയ്‌തു.
ധാര്‍മ്മികമൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്‍പ്പിക്കാത്ത നവപാശ്‌ചാത്യ ചാനല്‍ സംസ്‌കാരത്തിന്റെ കടന്നുകയറ്റത്തിന്നെതിരെ യുവതലമുറ കര്‍മനിരതരാവണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്‌തു.
സെന്ററിന്റെ 2009 - 2011 വര്‍ഷങ്ങളിലേക്ക് സീതി. കെ. പന്തീരങ്കാവ് പ്രസിഡണ്ടും, എം. ഹബീബ് റഹ്‌മാന്‍ പാലത്തിങ്ങല്‍ ജനറല്‍ സെക്രട്ടറിയുമായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസ്സന്‍ സഖാഫ് തങ്ങള്‍ (മുഖ്യ ഉപദേഷ്‌ടാവ്), നൂര്‍ മുഹമ്മദ് കല്ലിങ്ങല്‍ (ട്രഷറര്‍), ഡോ. അബുബക്കര്‍ സിദ്ധീഖ്, ജലാലുദ്ധീന്‍ അഹമ്മദ് (വൈസ് പ്രസി.), അബ്‌ദുള്‍ റഊഫ്. എ. ഫറൂഖ് കോളേജ്, മുഹമ്മദ് ഫാറൂഖ് സ്വലാഹി എടത്തനാട്ടുകര (സെക്രട്ടറി), നിയാസ് കോക്കൂര്‍ (സംഘടന സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍. വിവിധവകുപ്പ് കണ്‍വീനര്‍മാരായി ഡോ. അബുബക്കര്‍ (ദഅ്‌വ), മുഹമ്മദ് മുസ്വദ്ധിഖ് അരീക്കോട് (ഖുര്‍ആന്‍ ലേര്‍ണിംഗ് സ്‌കൂള്‍), അബ്‌ദുള്‍ സലിം തളിക്കുളം (ട്രൂത്ത്), അബ്‌ദുള്‍ അസീസ് ഒറ്റയില്‍ (ഫാമിലി വിംഗ്), ജലാലുദ്ധീന്‍ (ഓഫീസ് അഡ്‌മിന്‍), അബ്‌ദുള്‍ ഗഫൂര്‍ ചെട്ടിപ്പടി (സബ്‌സ്‌ക്രിപ്‌ഷന്‍സ്), മുഹമ്മദ് ഫാറൂഖ് (ഹജ്, ഉംറ), മുഹമ്മദ് അലി നാട്യമംഗലം (ശബാബ്, പുടവ, അത്തൗഹീദ്), അബ്‌ദുള്‍ നാസര്‍ കടമ്പഴിപ്പുറം (ഓഡിയോ വീഡിയോ ലൈബ്രറി), അബ്‌ദുള്‍ ജലീല്‍ പരപ്പനങ്ങാടി (ഐ. ടി), മുഹമ്മദ് കുട്ടി കാഞ്ഞിരമുക്ക് (ഫിത്വ്ര്‍ സക്കാത്ത്, സ്വദഖ), ഹബീബ് റഹ്‌മാന്‍ (സാമൂഹ്യ ക്ഷേമം, ഡ്രോപ്‌സ്), കോയമോന്‍ ഒട്ടുമ്മല്‍ (പബി്‌ളസിറ്റി), നിയാസ് (അംഗത്വം), കെ. ടി മുഹമ്മദ്, ഷബീര്‍ ബാബു കുനിയില്‍, നൂര്‍ മുഹമ്മദ് (ഫൈനാന്‍സ്), ഹസ്സന്‍ സഖാഫ് തങ്ങള്‍ ( പബി്‌ളക് റിലേഷന്‍സ്), അബ്‌ദുള്‍ റഊഫ് (എഡ്യുക്കേഷന്‍, കരിയര്‍ ഗൈഡന്‍സ്), എന്നിവരേയും തെരഞ്ഞെടുത്തു.
ജുബൈല്‍ ഗോള്‍ഡ് മാര്‍ക്കററിലുളള ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സീതി. കെ, പന്തീരങ്കാവ് അദ്ധ്യക്ഷത വഹിച്ചു. ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മററി വൈസ് ചെയര്‍മാന്‍ ഈസ്സ മദനി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നിയാസ് കോക്കൂര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന-സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്‌ദുള്‍ റഊഫ് നന്ദി പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം