ദുബൈ: ‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനത്തിലെ മുഖ്യാഥികളായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോട്,
‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം എന്നിവര്‍ക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

‘മതത്തെ അറിയുക, മനുഷ്യനെ സ്നേഹിക്കുക’ പ്രമേയത്തില്‍ ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടക്കുന്ന യു എ ഇ കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹി സമ്മേളനം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ്‌കുട്ടി വെള്ളിയാഴ്ച രാവിലെ 9.30 ന് ഉദ്‌ഘാടനം ചെയ്യും.

മൂന്നു സെഷനുകളിലായി നടക്കുന്ന സമ്മേളനത്തില്‍
‘ദി ട്രൂത്ത്’ ഡയറക്‍ടര്‍ ബഷീര്‍ പട്ടേല്‍ത്താഴം സമ്മേളന പ്രമേയം വിശദീകരിക്കും. ‘കേഴുന്ന ഫലസ്‌ത്വീന്‍’ വി പി അഹ്‌മദ് കുട്ടി മദനിയും, ‘മതം-രാഷ്ട്രം-രാഷ്ട്രീയം’ കെ എന്‍ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഷംസുദ്ദീന്‍ പാലക്കോടും അവതരിപ്പിക്കും.

‘കണ്ണൂരിന്റെ കാണാപ്പുറങ്ങള്‍’ വിഷയത്തില്‍ രമേഷ് പയ്യന്നൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) പ്രസംഗിക്കും. ‘അധിനിവേശത്തിലെ രാഷ്ട്രീയം’ സതികുമാറും (റേഡിയോ ഏഷ്യ), ‘വിനോദങ്ങളിലെ സാംസ്‌കാരികാധിനിവേശം’ ഖാലിദ് മദനിയും അവതരിപ്പിക്കും.
പി എ ഹുസൈന്‍, ഡോ. പി എ ഇബ്രാഹിം ഹാജി, സുലൈമാന്‍ സ്വബാഹി, ഫൈസല്‍ മാഹി, കെ എം ജാബിര്‍, അബ്ദുല്‍ ജസീല്‍ സംബന്ധിക്കും.
1 വായനക്കാരുടെ പ്രതികരണങ്ങൾ :
കണ്ണൂര്‍ ജില്ലാ ഇസ്‌ലാഹ്ഹി സമ്മേളനം: കെ എന്‍ എം നേതാക്കളെത്തി
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം