
വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ‘ഇസ്‌ലാഹീ’ അഥവാ ‘മുജാഹിദ് ’ പ്രസ്ഥാനമാണ്.
സയ്യിദ് സനാഉല്ലാ മക്തിതങ്ങള്‍, ശൈഖ് മുഹമ്മദ് മഹിന്‍ഹമദാനീ തങ്ങള്‍, വക്കം മുഹമ്മദ് അബ്‌ദുല്‍ ഖാദിര്‍ മൗലവി, കെ എം മൗലവി തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരുടെയും കേരള മുസ്‌ലിം ഐക്യസംഘം പോലെയുള്ള വലുതും ചെറുതുമായ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ‘കേരള നദ്‌വത്തുല്‍ മുജാഹിദീന്റെയും’ (കെ എന്‍ എം) ‘കേരള ജംഇയത്തുല്‍ ഉലമാ’(കെ ജെ യു)യുടെയും സംഘടിത പ്രവര്‍ത്തനങ്ങളിലൂടെ കേരളം മുഴുവന്‍ വ്യാപിച്ച് വികസിക്കുകയും ചെയ്‌ത ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഫലമായി മതവിശ്വാസ-സാമൂഹിക നവോത്ഥാനരംഗത്ത് കേരള മുസ്‌ലിംകള്‍ക്കുണ്ടായ വികാസവും നേട്ടങ്ങളും നിരവധിയാണ്.
നേട്ടങ്ങള്‍, സദ്‌ഫലങ്ങള്‍
കേരളത്തില്‍ കഴിഞ്ഞ എട്ട് ദശാബദ്‌ങ്ങളായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇവിടുത്തെ മുസ്‌ലിംകള്‍ക്കിടയില്‍ മതവിശ്വാസം ആചാരരംഗത്തും സാമൂഹ്യ - വിദ്യാഭ്യാസ - സാംസ്‌കാരിക രംഗങ്ങളിലും ഒട്ടേറെ പുരോഗതിയും വികാസവും സദ്‌ഫലങ്ങളും സംജാതമായിട്ടുണ്ട്.

സ്വാഭാവികമായും ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഏറ്റവും ഉജ്ജ്വലമായ നേട്ടം മതനവോത്ഥാനരംഗത്താണ്. അതിന്റെ മുഖ്യ ആദര്‍ശം. അന്നും ഇന്നും എന്നും ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമായ ഏകദൈവവിശ്വാസവും ആരാധനയും എന്ന ആശയ(തൗഹീദ്)ത്തിലുള്ള ഊന്നലാണ്. ഈ മൗലിക തത്വത്തിനു വിരുദ്ധമായ എല്ലാ വിശ്വാസങ്ങളെയും ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും അത് ശക്തിയുക്തം എതിര്‍ക്കുകയും അതെല്ലാം തിരസ്‌കരിച്ചുകൊണ്ട് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധഖുര്‍ആനിലേക്കും തിരുസുന്നത്തിലേക്കും മടങ്ങാന്‍ മുസ്‌ലിംകളെ നിരന്തരം ആഹ്വാനം ചെയ്യുകയും ചെയ്‌തുകൊണ്ടിരിക്കുന്നു. തല്‍ഫലമായി മുസ്‌ലിം സമുദായത്തില്‍ നിലവിലുണ്ടായിരുന്ന ഒരുപാട് ഇസ്‌ലാം വിരുദ്ധ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിശ്വാസ ജീര്‍ണതകളും ശിര്‍ക്ക് - ബിദ്‌അത്തുകളും വലിയൊരളവില്‍ നിര്‍മാര്‍ജനം ചെയ്യപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ വികലമായി ചിത്രീകരിക്കുന്ന കെട്ടുകഥകള്‍ക്കും പാതിരാപ്രസംഗങ്ങള്‍ക്കും മാല- മൗലൂദ്- ബൈത്തുകള്‍ക്കും മറ്റു ക്ഷുദ്രസാഹിത്യങ്ങള്‍ക്കും പകരം വിശുദ്ധഖുര്‍ആനെയും തിരുസുന്നത്തിനെയും പ്രതിഷ്‌ഠിക്കുന്നതില്‍ ഇസ്‌ലാഹീ പ്രസ്ഥാനം വളറെയേറെ വിജയിച്ചു. തല്‍ഫലമായി മതപരമായ പ്രശ്‌നങ്ങളില്‍ തീര്‍പ്പുകല്‍പിക്കാന്‍ ‘ദലീല്‍’ (ആധാരികപ്രമാണം) ആയി ഖുര്‍ആനും ഹദീസും കൊള്ളുകയില്ലെന്നും പണ്ഡിതന്മാരുടെ കിത്താബുകള്‍തന്നെ വേണമെന്നും ശഠിച്ചിരുന്ന യാഥാസ്ഥിതിക പണ്ഡിതന്മാര്‍പോലും ഇപ്പോള്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. സാധാരണ ജനങ്ങള്‍ക്ക് ഖുര്‍ആനിന്റെ അര്‍ഥവും വ്യാഖ്യാനവും ഗ്രഹിക്കാന്‍ കഴിയുമാറ് മുജാഹിദ് പ്രസ്ഥാനം നാട്ടിലുടനീളം നടത്തിക്കൊണ്ടിരിക്കുന്ന ഖുര്‍ആന്‍ ലേര്‍ണിംഗ് ക്ലാസുകളുടെ ശൃംഖല ഒരു പക്ഷെ ലോകത്ത് മറ്റൊരിടത്തും കാണാന്‍ കഴിയാത്ത ഒരു വൈജ്ഞാനിക പ്രതിഭാസമാണ്. ഇതിനുപുറമെ ഗ്രന്ഥങ്ങള്‍ ലഘുലേഖകള്‍, പത്രമാസികകള്‍, മതപ്രസംഗങ്ങള്‍ സമ്മേളനങ്ങള്‍,
സെമിനാറുകള്‍ തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇസ്‌ലാമിന്റെയും ഖുര്‍ആനിന്റെയും ശുദ്ധവും യഥാര്‍ഥവുമായ അധ്യാപനങ്ങള്‍ മുസ്‌ലിംകളും അമുസ്‌ലിംകളുമായ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ ഇസ്‌ലാഹീ പണ്ഡിതന്മാരും പ്രവര്‍ത്തകന്മാരും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെ പ്രഭാഷണ രൂപേണയും ലേഖനരൂപേണ ഇസ്‌ലാമിന്റെ അടിസ്ഥാനതത്വങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും മാത്രമല്ല, എല്ലാ മനുഷ്യര്‍ക്കും ലോകത്തിനു മുഴുവനും പ്രയോജനകരമായ അതിലെ മാനവികവും സാര്‍വ്വലൗകികവുമായ മൂല്യങ്ങളെയും തത്വങ്ങളെയും മനുഷ്യര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും ശ്രമിക്കുന്നു. സമൂഹത്തിന്റെ പുരോഗതിക്കും ചിന്താസ്വാതന്ത്ര്യത്തിനും വിഘാതം സൃഷ്‌ടിക്കുന്ന ‘തഖ്‌ലീദ് ’ സിദ്ധാന്ത(മദ്‌ഹബുകളുടെ ഇമാമുകളുടെ അഭിപ്രായങ്ങള്‍ അന്ധമായി സ്വീകരിക്കല്‍)ത്തെ നിരാകരിക്കുകയും ഇജ്‌തിഹാദിന്റെ (മതപ്രമാമങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്വതന്ത്രഗവേഷണം) സര്‍വ്വകാല സാധുതയെയും അനിവാര്യതയെയും അംഗീകരിക്കുകയും ചെയ്യുന്നു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :
വിശുദ്ധഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഇസ്‌ലാമിന്റെ ശുദ്ധവും അകളങ്കിതവുമായ മൗലികവിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കുമുള്ള തിരിച്ചുപോക്കിലൂടെ മുസ്‌ലിം സമൂഹത്തിന്റെ നാനാമുഖമായ സമുദ്ധാരണവും നവോത്ഥാനവും വികാസവും സാധ്യമാക്കുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം. മതാധിഷ്‌ഠിതമായ സാമൂഹിക പരിഷ്‌കരണമെന്ന ഈ ദൗത്യം കേരളത്തില്‍ ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത് ‘ഇസ്‌ലാഹീ’ അഥവാ ‘മുജാഹിദ് ’ പ്രസ്ഥാനമാണ്.
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം