Monday, January 19, 2009

കെ എന്‍ എം (KNM)

കെ എന്‍ എം 1950 ല്‍ രൂപീകൃതമായ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെയും കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പാത പിന്‍പറ്റി കേരള മുസ്‌ലിംകളെ വിശ്വാസപരവും കര്‍മ്മപരവും സാമൂഹികവുമായി ഇസ്‌ലാമിന്റെ യഥാര്‍ത്ഥ ശ്രേണിയിലേക്ക്‌ നയിക്കുന്ന പ്രബോധനപ്രസ്ഥാനമാണ്‌. കഴിഞ്ഞ ഒരു നൂറ്റാണ്ട്‌ കാലത്തെ കേരളത്തിലെ മുസ്‌ലിംകളുടെ വളര്‍ച്ചയിലും നവോത്ഥാനത്തിലും പ്രസ്ഥാനം വഹിച്ച പങ്ക്‌ പ്രശംസനീയമാണ്‌.

2002ല്‍ ഉണ്ടായ ഭിന്നതയെ തുടര്‍ന്ന്‌ കോഴിക്കോട്‌ ആര്‍.എം റോഡിലെ മര്‍ക്കസുദ്ദഅ്‌വ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കെ എന്‍ എമ്മിന്‌ ഇപ്പോള്‍ ഡോ.ഇ.കെ.അഹമ്മദ്‌കുട്ടി (പ്രസിഡണ്ട്‌) ഡോ.ഹുസൈന്‍ മടവൂര്‍ (ജനറല്‍ സെക്രട്ടറി) പി.കെ.ഇബ്രാഹിം ഹാജി (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്ന താല്‍കാലിക സംവിധാനമാണുള്ളത്‌.

മുജാഹിദ്‌ സംസ്ഥാന സമ്മേളനം എന്ന പേരില്‍ 1979ല്‍ പുളിക്കല്‍ 1982ല്‍ ഫറോക്ക്‌ 1987ല്‍ കുറ്റിപ്പുറം 1992ല്‍ പാലക്കാട്‌ 1997ല്‍ പിലാത്തറയിലും മഹാ സംഗമങ്ങള്‍ സംഘടിപ്പിച്ചു. 2002ല്‍ സംഘടന ഭിന്നിച്ച ശേഷം 6-ാം സംസ്ഥാന സമ്മേളനം കോഴിക്കോട്‌ വെച്ചാണ്‌ സംഘടിപ്പിച്ചത്‌. 2008 ല്‍ പനമരം(വയനാട്) സമ്മേളനത്തോടെ സംഘടന അതിന്റെ ജൈത്രയാത്ര വീണ്ടെടുക്കുകയാണ്‌.

കഴിഞ്ഞ ഏഴ് വര്‍ഷംകൊണ്ട്‌ ക്രിയാത്മകമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനയ്‌ക്ക്‌ സാധ്യമായിട്ടുണ്ട്‌. മദ്‌റസാ പഠനരംഗത്ത്‌ കാതലായ മാറ്റം ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും മദ്‌റസാ പ്രസ്ഥാനങ്ങള്‍ക്ക്‌ സാധിച്ചിട്ടില്ല. സ്‌കൂള്‍ തലത്തില്‍വിദ്യാര്‍ഥികള്‍ കാലികമായ മാറ്റം ഉള്‍ക്കൊണ്ട്‌ പുതിയരീതിയില്‍ മുന്നേറുമ്പോള്‍ മദ്‌റസകളില്‍ വേണ്ടത്ര പരിശീലനം നേടാത്ത അധ്യാപകരും പരിഷ്‌കരിക്കാത്ത പാഠ്യപദ്ധതിയുമാണ്‌ തുടരുന്നത്‌. ഇത്‌ വിദ്യാര്‍ഥികള്‍ക്ക്‌ മദ്‌റസകള്‍ അനാകര്‍ഷണമായി മാറാന്‍ ഇടയാക്കിയിട്ടുണ്ട്‌. വളര്‍ന്ന്‌ വരുന്ന തലമുറ ധാര്‍മിക ശിക്ഷണങ്ങളില്‍ നിന്ന്‌ അകലുന്നത്‌ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ഇത്‌ മുന്നില്‍ കണ്ടുകൊണ്ടാണ്‌ മദ്‌റസാ പാഠപുസ്‌തകങ്ങള്‍ പരിഷ്‌കരിക്കാന്‍ തീരുമാനിച്ചത്‌.

സ്‌ത്രീകളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങളില്‍ ധാര്‍മിക ചിന്തയോട്‌ കൂടിയ സമീപനം സ്വീകരിക്കാനും വാണിജ്യവല്‍ക്കരിപ്പെട്ട സാംസ്‌കാരികച്യുതിയില്‍ നിന്ന്‌ അവര്‍ക്ക്‌ വെളിച്ചം പകരാനും സാധ്യമായിട്ടുണ്ട്‌.

യുവാക്കളുടെ സംഘശക്തി ശരിയായവിധത്തില്‍ ഉപയോഗപ്പെടുത്താനും തീവ്രവാദവികാരങ്ങളില്‍ നിന്ന്‌ വിവേകത്തിന്റെ പാതയുടെ തിരിച്ചറിവിലേക്ക്‌ അവരെ കൈപിടിച്ച്‌ ആനയിക്കാനും സാധ്യമായി. മതപരമായ ആചാരാനുഷ്‌ഠാനങ്ങളില്‍ കണിഷത പുലര്‍ത്തുന്നത്‌ തഖ്‌വയുടെ അടയാളമാണെങ്കിലും അമിതമായ താല്‍പര്യവും തീവ്രമായ വികാരങ്ങളും വെച്ച്‌ പുലര്‍ത്തി സമൂഹത്തില്‍ നിന്ന്‌ അകലുന്നത്‌ മറ്റൊരുവിധ തീവ്രവാദമാണ്‌. ഇസ്‌ലാം മധ്യമ നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. അത്‌ എല്ലാതലത്തിലും എല്ലാ അര്‍ഥത്തിലും പ്രസക്തമാണ്‌.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...