മലപ്പുറം: കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (സി ഐ ഇ ആര്‍)മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം നാളെ (ഏപ്രില്‍ 5) മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും (ഇന്‍ശ അല്ലാഹ്). നാലു സെഷനുകളിലായി നടക്കുന്ന സമ്മേളനം രാവിലെ 9.30ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ് ഉദ്ഘാടനം ചെയ്യും. സി ഐ ഇ ആര്‍ ചെയര്‍മാന്‍ ഡോ. ഇ കെ അഹ്മദ്കുട്ടി അധ്യക്ഷനാവും.
ലേണിംഗ് മെറ്റീരിയല്‍ പ്രകാശനം ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ദേശീയ ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിക്കും. പി ഉബൈദുല്ല എം എല്‍ എ, മലപ്പുറം നഗരസഭ ചെയര്‍മാന്‍ കെ പി മുസ്തഫ, എസ് എസ് എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ ഇ പി മുനീര്‍, ഐ എസ് എം സെക്രട്ടറി നൂറുദ്ദീന്‍ എടവണ്ണ, എം എസ് എം ജനറല്‍സെക്രട്ടറി ജാസിര്‍ രണ്ടത്താണി, എം ജി എം പ്രസിഡന്റ് ഖദീജ നര്‍ഗീസ് പങ്കെടുക്കും.
പഠന സെഷനില്‍ എന്‍ പി അബ്ദുല്‍ഗഫൂര്‍ ഫാറൂഖി അധ്യക്ഷനാവും. കോഴിക്കോട് ഗവ.ടി ടി ഐയിലെ പരിശീലകന്‍ സി എ സഈദ് ഫാറൂഖി, സുലൈമാന്‍ മേല്‍പത്തൂര്‍ ക്ലാസെടുക്കും. ഉച്ചക്ക് ശേഷം 2.15ന് നടക്കുന്ന മതപഠനം മാനവ വിശുദ്ധിക്ക്-വിദ്യാഭ്യാസ സെമിനാര്‍ കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. കെ എന്‍ എം ട്രഷറര്‍ എം സലാഹുദ്ദീന്‍ മദനി അധ്യക്ഷനാവും. പി എം എ ഗഫൂര്‍ വിഷയം അവതരിപ്പിക്കും. എറണാകുളം ഡയറ്റ് സീനിയര്‍ ലക്ചറര്‍ കുഞ്ഞുമുഹമ്മദ് പുലവത്ത്, സംസ്ഥാന സര്‍ക്കാര്‍ കരിക്കുലം കമ്മിറ്റി അംഗം സി ടി മുഹമ്മദ്, മലപ്പുറം ഡിഇഒ പി സഫറുല്ല പ്രബന്ധം അവതരിപ്പിക്കും.
വൈകിട്ട് 4.30ന് സമാപന സമ്മേളനം കെ എന്‍ എം ജനറല്‍സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. അബൂബക്കര്‍ മൗലവി മരുത അധ്യക്ഷനാവും. ടി അബൂബക്കര്‍ നന്മണ്ട, പി മൂസ സ്വലാഹി പ്രസംഗിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം