പൊന്നാനി: മതത്തെ ചൂഷണോപാധിയാക്കിയവര്‍ വിശ്വാസികള്‍ക്കെതിരെ ഖുര്‍ആന്‍ മുന്നില്‍വെച്ച് മാനവികമുന്നേറ്റം സാധ്യമാക്കണമെന്ന് കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടന്ന 'ഖുര്‍ആന്‍ സെമിനാര്‍' അഭിപ്രായപ്പെട്ടു. സെമിനാര്‍ ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനംചെയ്തു.
ഒ. അബ്ദുല്ല, പി.എം.എ. ഗഫൂര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷതവഹിച്ചു. എം.എം. അബ്ദുല്ലക്കുട്ടി, കെ.എസ്. മുഹമ്മദ് ഇസ്മായില്‍, പി.പി. ഖാലിദ്, മൂസ മൗലവി അയിരൂര്‍, എ.പി. അബ്ദുറഹിമാന്‍ മൗലവി, എം.പി. ഷാജഹാന്‍, കെ.വി. നദീര്‍, സി.വി. അബ്ദുല്ലക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം