കോഴിക്കോട്: മുജാഹിദ് സ്റ്റുഡന്റ്‌സ് മൂവ്‌മെന്റ് (എം എസ് എം) സംസ്ഥാന സമിതി സംഘടിപ്പിച്ച മൂന്നാമത് ടിപ്‌സ് മെഡിക്കല്‍-എന്‍ജിനീയറിംഗ് മോഡല്‍ എന്‍ട്രന്‍സ് പരീക്ഷ വിദ്യാര്‍ഥികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സംസ്ഥാനത്തെ 14 ജില്ലകൡല 42 കേന്ദ്രങ്ങളിലായി നടന്ന പരീക്ഷകളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. വ്യത്യസ്ത എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം വിലയിരുത്താന്‍ അവസരം നല്‍കുക, ആത്മവിശ്വാസം പകരുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരീക്ഷ സംഘടിപ്പിച്ചത്.
എം എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. മുബശ്ശിര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, ആഷിദ് ഷാ, നബീല്‍ പാലത്ത്, നസീഫ് അത്താണിക്കല്‍, സൈദ് മുഹമ്മദ് (തിരുവനന്തപുരം), അനസ് (കൊല്ലം) അശ്‌റഫ് കായംകുളം (ആലപ്പുഴ), ഷഹബാസ് (കോട്ടയം), മയൂഫ് (ഇടുക്കി), മുബാറക് ഹംസ (എറണാകുളം) നബീല്‍ (തൃശൂര്‍), മുജീബ് (പാലക്കാട്), മുഹ്‌സിന്‍ തൃപ്പനച്ചി, അല്‍താഫ് (മലപ്പുറം), ജസീല്‍ പൊക്കുന്ന് , ആശിഖ് ചാലിക്കര (കോഴിക്കോട്), യാസിര്‍ ബാണോത്ത് (കണ്ണൂര്‍), സജ്ജാദ് മേപ്പാടി (വയനാട്), അബൂബക്കര്‍ (കാസര്‍ക്കോട്) എന്നിവരും പരീക്ഷയ്ക്ക് നേതൃത്വം വഹിച്ചു.
ഉത്തര സൂചികയും വിശദീകരണവും എം എസ് എം വെബ്‌സൈറ്റില്‍ ലഭ്യമാണ്. കേന്ദ്രീകൃത മൂല്യനിര്‍ണയമായിരിക്കും. ഏപ്രില്‍ 12ന് ഫലം പ്രഖ്യാപിക്കും. ഒന്നാം റാങ്കുകാര്‍ക്ക് സ്വര്‍ണ മെഡലുകളും ആദ്യത്തെ പത്തു റാങ്കുകാര്‍ക്ക് മെഡിക്കല്‍- എന്‍ജിനീയറിംഗ് കിറ്റുകളും ഉപഹാരമായി നല്‍കും
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം