പുത്തനത്താണി: മതത്തെ നവീകരിക്കാനല്ല, മതവിശ്വാസികളിലെ ന്യൂനതകള്‍ പരിഹരിക്കാനാണ് ഇസ്വ്‌ലാഹീ പ്രസ്ഥാനം സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. കടുങ്ങാത്തുകുണ്ട് ടൗണില്‍ സംഘടിപ്പിച്ച വളവന്നൂര്‍ പഞ്ചായത്ത് ത്രിദിന മുജാഹിദ് സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയമുണ്ടം അബ്‌ദുറസാഖ് അധ്യക്ഷത വഹിച്ചു.
കല്‌പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൈക്കാടന്‍ അബ്‌ദു, വളവന്നൂര്‍ പഞ്ചായത്ത് വൈ.പ്രസിഡന്റ് പാറയില്‍ അലി, ഉബൈദുല്ല താനാളൂര്‍, ടി ആബിദ് മദനി, സി മുഹമ്മദ് അന്‍സാരി, മയ്യേരി ഇബ്‌റാഹീം ഹാജി, എ അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, വി ടി അബ്‌ദുശുക്കൂര്‍ അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു. യുവത പുസ്‌തകമേള വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം ലൈല ഉദ്‌ഘാടനം ചെയ്‌തു. സി പി രാധാകൃഷ്‌ണന്‍, പി സെയ്‌താലിക്കുട്ടി മാസ്റ്റര്‍, എ സെയ്‌താലിക്കുട്ടി അന്‍സാരി, സി അബ്‌ദുല്‍ ജബ്ബാര്‍, ടി പി അമീന്‍ പ്രസംഗിച്ചു. പി മൂസ സ്വലാഹി പ്രഭാഷണം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം