കോഴിക്കോട്: മുജാഹിദ് നേതാക്കളായ എ വി അബ്ദുറഹ്മാന്‍ ഹാജിയും പി സി അഹ്മദ് ഹാജിയും ഡോ. ഹുസൈന്‍ മടവൂരും നട്ടുച്ച നേരത്ത് മുജാഹിദ് സെന്റര്‍ ആക്രമിക്കാന്‍ വന്നു എന്ന് കള്ളക്കേസ് നല്‍കിയവര്‍ ഈയിടെ പുറത്തുവന്ന ഹൈക്കോടതി വിധിയെയും കളവാക്കുകയാണെന്ന് മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന കെ എന്‍ എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ഡോ. ഹുസൈന്‍ മടവൂരും ഡോ. ഇ കെ അഹമ്മദ്കുട്ടിയും സി പി ഉമര്‍സുല്ലമിയും നേതൃത്വം നല്‍കുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കെ എന്‍ എം എന്ന പേര് ഉപയോഗിക്കുന്നത് കേരള ഹൈക്കോടതി വിലക്കിയെന്ന എ പി അബ്ദുല്‍ ഖാദര്‍ മൗലവിയുടെ പ്രസ്താവന ഹൈക്കോടതി വിധിയെ ദുരുപയോഗം ചെയ്യാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള കെ എന്‍ എം ആ പേര് ഉപയോഗിക്കുന്നത് കോടതി ഇന്‍ജംഗ്ഷന്‍ മുഖേന ശാശ്വതമായി തടയണമെന്നാണ് എ പി പക്ഷം കോടതിയോടാവശ്യപ്പെട്ടത്. എന്നാല്‍ വിധി പകര്‍പ്പിലെ അന്‍പത്തിയെട്ടാം നമ്പറായി ''രണ്ട് മുതല്‍ ഏഴ് കൂടിയ പ്രതികള്‍ കെ എന്‍ എം എന്ന പേര് ഉപയോഗിക്കുന്നതിന് ശാശ്വത ഇന്‍ജഗ്ഷന്‍ ഇല്ല'' എന്ന് പറഞ്ഞത് എ പി പക്ഷം മറച്ച് പിടിച്ച് കോടതിയുടെ പേരില്‍ മാധ്യമങ്ങളെയടക്കം തെറ്റിദ്ധരിപ്പിച്ച് കളവ് പ്രചരിപ്പിക്കുകയാണ്. ഇല്ലാത്ത വിധി പറഞ്ഞ് മാധ്യമങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നത് എ പി പക്ഷം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എ പി വിഭാഗം കെ എന്‍ എം നടത്തുന്ന പ്രവര്‍ത്തനങ്ങളെ തങ്ങളുടേതായി ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള കെ എന്‍ എം അവകാശപ്പെടാവതല്ല എന്ന കോടതി വിശദീകരണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഹുസൈന്‍ മടവൂരിന്റെ നേതൃത്വത്തിലുള്ള കെ എന്‍ എം ആ പേര് ഉപയോഗിക്കുന്നത് കോടതി തടഞ്ഞു എന്ന് പറയുന്നത് കോടതിയെ തന്നെ അപമാനിക്കലാണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളോട് അല്പമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കില്‍ ഡോ. ഹുസൈന്‍ മടവൂരിന്റെയും ഡോ. ഇ കെ അഹ്മദ്കുട്ടിയുടെയും സി പി ഉമര്‍സുല്ലമിയുടെയും നേതൃത്വത്തിലുള്ള കെ എന്‍ എം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരില്‍ തുടര്‍ന്ന് വരുന്ന പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുകയാണ് എ പി പക്ഷം ചെയ്യേണ്ടതെന്ന് സെക്രട്ടറിയേറ്റ് വ്യക്തമാക്കി.
ദശാബ്ദങ്ങള്‍ നീണ്ടുനിന്ന നവോത്ഥാന പോരാട്ടങ്ങളിലൂടെ കേരളീയ മുസ്‌ലിംങ്ങളില്‍ നിന്ന് കുടിയിറക്കിയ ജിന്ന് ചികിത്സയും പിശാചിനെ അടിച്ചിറക്കലുമെല്ലാം പുനരുജ്ജീവിപ്പിക്കാന്‍ തീവ്രശ്രമം നടത്തുന്നവര്‍ കെ എന്‍ എം എന്ന ബാനര്‍ വെച്ചത് കൊണ്ട് മുജാഹിദുകളാവില്ല. കോടതിവിധിയുടെ പേരില്‍ മുജാഹിദ് സെന്ററിലേക്ക് ക്ഷണിച്ചാല്‍ അന്ധവിശ്വാസത്തിലേക്ക് തിരിച്ചു ചെല്ലുമെന്നത് എ പി പക്ഷത്തിന്റെ ദിവാസ്വപ്‌നമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു. കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്മ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. സി പി ഉമര്‍സുല്ലമി, പി ടി വീരാന്‍കുട്ടി സുല്ലമി, കെ പി സകരിയ്യ, സി അബ്ദുല്ലത്തീഫ്, ഡോ. മുസ്തഫ ഫാറൂഖി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം