തിരുവനന്തപുരം: തിരുകേശ വാണിഭക്കാര്‍ സമൂഹത്തിനു മുമ്പില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആള്‍ ഇന്ത്യ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. ഐ എസ് എം ദക്ഷിണ കേരള കമ്മിറ്റി തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ചൂഷണോപാധിയല്ല. സമാധാനവും സഹവര്‍ത്തിത്വവുമാണ് അത് വിഭാവനം ചെയ്യുന്നത്. തിരുകേശത്തിന്റെ പേരിലുള്ള തട്ടിപ്പ് തിരിച്ചറിയാന്‍ വിശ്വാസികള്‍ തയ്യാറാകണം. ഇസ്‌ലാം ഏകദൈവ വിശ്വാസത്തിനും സമാധാനത്തിനും ധര്‍മ ബോധം പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നല്‌കുന്നു. ഇസ്‌ലാമിന്റെ ധര്‍മ ബോധത്തിനും പ്രവാചക ചര്യക്കും എതിരായ പ്രവര്‍ത്തനമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നടത്തുന്നത്. തിരുകേശത്തിന്റെ പേരില്‍ നാല്‌പത് കോടി മുടക്കി പള്ളി പണിതാല്‍ അതിനെതിരെ പ്രതികരിക്കാന്‍ ഐ എസ് എം സന്നദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഐ എസ് എം ദക്ഷിണ കേരള പ്രസിഡന്റ് ഇര്‍ഷാദ് സ്വലാഹി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ. പ്രസിഡന്റ് ജാബിര്‍ അമാനി, ദക്ഷിണ കേരള സെക്രട്ടറി നാസര്‍ മുണ്ടക്കയം, ട്രഷറര്‍ സമീര്‍ കായംകുളം, സലീം കരുനാഗപ്പള്ളി, എം കെ ശാക്കിര്‍, കെ കുഞ്ഞുമോന്‍, പ്രൊഫ. സൈനുദ്ദീന്‍, മുഹമ്മദ് യാസ്‌മിന്‍ പ്രസംഗിച്ചു. പാളയത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം