മനാമ: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. വര്‍ഗീയത ഒട്ടും സ്പര്‍ശിക്കാത്ത ആദര്‍ശമാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സെന്റര്‍ കോ-ഓഡിനേറ്റര്‍ കെ.എം.ജാബിര്‍ അഭിപ്രായപ്പെട്ടു. സകല വേര്‍തിരിവുകളെയും നിരാകരിക്കുന്ന ഇസ്‌ലാം മൂല്യത്തിന് മാത്രമാണ് വില കല്പിക്കുന്നത്. ദൈവിക ദര്‍ശനത്തിനനുസരിച്ച് ജീവിതം ക്രമപ്പെടുത്തുന്നവന്‍ ആരായിരുന്നാലും അവന്‍ 'മുസ്‌ലിം' എന്ന വിശേഷണത്തിന് അര്‍ഹനാണ്. ആദര്‍ശം ആരൂടെ മേലൂം അടിച്ചേല്‍പ്പിക്കരുതെന്നതും ഇസ്‌ലാമിന്റെ ശാസനയാണ്-അദ്ദേഹം വിശദീകരിച്ചു.
ഇസ്‌ലാമിക വിജ്ഞാന പരീക്ഷയില്‍ ജേതാക്കളായ എ.പി.ശിവന്‍,ഷിജിന പ്രമോദ്, പി.സത്യരാജ് തുടങ്ങിയവര്‍ സമ്മാനങ്ങളേറ്റുവാങ്ങി. മുസ്തഫ സലഫി, പ്രസിഡന്റ് വി.ടി.മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി അനസ്.എച്ച്.അഷ്‌റഫ്, സെക്രട്ടറി സിറാജ് എന്നിവര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം