കോഴിക്കോട്: സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടം നേടാന്‍ മതത്തിന്റെ പേരുപറഞ്ഞ് കോടികള്‍ ധൂര്‍ത്തടിച്ച് യാത്രയും റാലികളും നടത്തുന്നവരെ പൊതു സമൂഹത്തില്‍ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ ആര്‍ജവം കാണിക്കണമെന്ന് കെ എന്‍ എം സംസ്ഥാന മാധ്യമ ശില്പശാല അഭിപ്രായപ്പെട്ടു. ധൂര്‍ത്തും പൊങ്ങച്ചവും ആരുടെ ഭാഗത്തു നിന്നായാലും എതിര്‍ക്കപ്പെടണം. ആത്മീയതയുടെ പേരില്‍ കേരളീയ മുസ്‌ലിംകളെ യാഥാസ്ഥിതികതയുടെ കൂരിരുട്ടിലേക്ക് തെളിക്കുകയും തിരുകേശത്തിന്റെ ആത്മീയ വാണിഭത്തിന് കോപ്പുകൂട്ടുകയും ചെയ്യുന്നവരെ നവോത്ഥാന നായകവേഷം കെട്ടിയേല്‍പ്പിക്കുന്നത് നവോത്ഥാന നായകരോട് ചെയ്യുന്ന കടുത്ത അനീതിയാണ്. ആത്മീയ വാണിഭങ്ങളെ തുറന്നെതിര്‍ക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ടുവന്നാല്‍ മാത്രമേ പൊതുസമൂഹം വഞ്ചിക്കപ്പെടാതിരിക്കുകയുള്ളൂവെന്നും ശില്‍പ്പശാല അഭിപ്രായപ്പെട്ടു.
വിവിധ സെഷനുകളില്‍ പ്രഫ. പി മുഹമ്മദ് കുട്ടശ്ശേരി, എം ഐ തങ്ങള്‍, ഒ അബ്ദുല്ല, അബ്ദു സ്സുല്‍ത്താന്‍ വിഷയമവതരിപ്പിച്ചു. ബി പി എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. സമാപന സെഷന്‍ ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഷാജഹാന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഉബൈദുല്ല താനാളൂര്‍, ഹര്‍ഷിദ് മാത്തോട്ടം, ആസിഫലി കണ്ണൂര്‍, അബൂബക്കര്‍ ഫാറൂഖി, സി പി കുഞ്ഞീന്‍ മാസ്റ്റര്‍, പി ഹനീഫ്, പി കെ അബൂബക്കര്‍ ഹുസൈന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം