മലപ്പുറം: വ്യാജ മുടിയിറക്കി ആത്മീയ വാണിഭം നടത്തുന്ന പൗരോഹിത്യ ചൂഷണം മാനവിക വിരുദ്ധമാണെന്ന് ഐ എസ് എം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആത്മീയ വാണിഭത്തിനെതിരെയുള്ള ബഹുജന റാലി അഭിപ്രായപ്പെട്ടു. ചേകനൂര്‍ മൗലവി, പൂനൂര്‍ അബൂബക്കര്‍ ഹാജി എന്നിവരുടെ വധത്തിന്റെ പാപക്കറകള്‍ മറച്ച് വെച്ച് നടത്തുന്ന മാനവിക യാത്ര സാംസ്‌കാരിക സമൂഹത്തിന് ലജ്ജാകരമാണ്. വ്യാജമുടിയുടെ പേരില്‍ ശവകുടീര വ്യവസായത്തിനും അന്ധവിശ്വാസങ്ങളുടെ വിപണി വത്‌കരണത്തിനും നടത്തുന്ന ശ്രമങ്ങള്‍ ചെറുത്തുതോല്‌പിക്കണം. മുടിയുടെ സാധുതയുടെ പേരില്‍ പിണക്കം നടിച്ച് വിമോചന ജിഹാദിനൊരുങ്ങുന്നവര്‍ അന്ധവിശ്വാസത്തിന്റെ ആത്മീയ കച്ചവടക്കാരാണെന്ന് കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.
റാലി മലപ്പുറത്ത് കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പി ഹംസ സുല്ലമി കാരക്കുന്ന്, ജാബിര്‍ അമാനി, പി അലി അഷ്‌റഫ്, എ നൂറുദ്ദീന്‍, ടി സലീം പ്രസംഗിച്ചു. മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്ത് നിന്നാരംഭിച്ച റാലി മലപ്പുറം കോട്ടപ്പടിയില്‍ സമാപിച്ചു. സമാപന യോഗം കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍ കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പ്രകടനത്തിന് എം അബ്‌ദുല്‍ ഗഫൂര്‍ സ്വലാഹി, പി മുജീബ് റഹ്‌മാന്‍, ശാക്കിര്‍ ബാബു കുനിയില്‍, മൊയ്‌തീന്‍ കുട്ടി സുല്ലമി എന്നിവര്‍ നേതൃത്വം നല്‌കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം