ജിദ്ദ: ഫോക്കസ് ജിദ്ദയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇക്കോ ഫോക്കസ് പരിതസ്ഥിതി ബോധവല്‍കരണ കാമ്പൈനോടനുബന്ധിച്ചു നടന്ന ചിത്ര രചനാ മത്സരം കുരുന്നു മനസ്സുകളില്‍ ഭാവനയുടെ മഴവില്ലുകള്‍ തീര്‍ത്തു. പരിസ്ഥിതി സൌഹൃദ ജീവിതവും, തങ്ങളുടെ വീടും പരിസരവും എങ്ങനെ വൃത്തിയായും മോടിയിലും സൂക്ഷിക്കണമെന്നും, പൂന്തോട്ടം എങ്ങനെ ആയിരിക്കണമെന്നും ഒക്കെ കുരുന്നു മനസ്സുകള്‍ വിഭാവനം ചെയ്തപ്പോള്‍ വ്യതസ്തമായ ഒരു ചിത്രരചനാ മത്സരം ആയിത്തീരുകയായിരുന്നു.
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ മുപ്പതാം വര്ഷികത്തോടനുബന്ധിച്ചു നടന്ന മത്സരത്തില്‍ നാല് ഗ്രൂപുകളിലായി നൂറു കണക്കിന് കുരുന്നു പ്രതിഭകള്‍ മാറ്റുരച്ചു. പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കി. ചിത്ര രചനയില്‍ വിജയികളായവരെ പത്രത്തിലൂടെയും നേരിട്ടും അറിയിക്കുമെന്നും സെന്റര്‍ പൊതു പരിപാടിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.. ഫോക്കസ് ഭാരവാഹികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം