കോഴിക്കോട്: മദ്യവിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിവിധ പദ്ധതികള്‍ കേരളത്തിലെ പൊതുസമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി മദ്യവിരുദ്ധ നിലപാട് സ്വീകരിച്ച യു ഡി എഫ് നേതൃത്വത്തെ ഐ എസ് എം അഭിനന്ദിച്ചു.
സമ്പൂര്‍ണ മദ്യനിരോധനം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പിലാക്കണം. ഇതിനായി മോണിറ്ററിംഗ് സമിതി രൂപീകരിക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനത്തിനായി വിലുപമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഐ എസ് എം നേതൃത്വം നല്‍കുമെന്നും സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് ജാബിര്‍ അമാനി അധ്യക്ഷത വഹിച്ചു.
ജന.സെക്രട്ടറി ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം മുട്ടില്‍, ജഅ്ഫര്‍ വാണിമേല്‍, ശുക്കൂര്‍ കോണിക്കല്‍, ഫൈസല്‍ നന്മണ്ട, അബ്ദുല്‍ജലീല്‍ ഒതായി, മന്‍സൂറലി ചെമ്മാട്, വീരാപ്പു അന്‍സാരി, ഡോ. ഫുക്കാറലി, ലബീദ് അരീക്കോട് പ്രസംഗിച്ചു.
Tuesday, August 26, 2014
യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവിരുദ്ധ പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കണം: ഐ എസ് എം
Related Posts :

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം