കോഴിക്കോട്: ഫാറൂഖ് റൗദത്തുല്‍ ഉലൂം അറബി കോളെജിന്റെ ആഭിമുഖ്യത്തില്‍ രാജ്യാന്തര ഇസ്‌ലാമിക് ഫിനാന്‍സ്, പലിശ രഹിത ബാങ്കിംഗ് സമ്മേളനം മൂന്നിന് രാവിലെ പത്തിന് ഫാറൂഖ് കോളെജ് ഓഡിറ്റോറിയത്തില്‍ ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍
ഡോ. ഹുസൈന്‍ മടവൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര റെയില്‍വെ സഹമന്ത്രി ഇ അഹമ്മദ് ഉദ്‌ഘാടനം ചെയ്യും.
സര്‍ക്കാര്‍ സഹകരണത്തോടെ നിക്ഷേപകരുടെ പങ്കാളിത്തത്തില്‍ അഞ്ഞൂറ് കോടി രൂപ മുതല്‍ മുടക്കുള്ള ഒരു ഇസ്‌ലാമിക് ബാങ്ക് പ്രവര്‍ത്തനം തുടങ്ങാനിരിക്കെ സാമ്പത്തിക വ്യവസായ രംഗത്തും അക്കാദമിക തലത്തിലും ബോധവത്‌ക്കരണം നടത്താനും സാമ്പത്തിക വിദഗ്‌ദ്ധര്‍ക്ക് ഇക്കാര്യം പഠനവിഷയമാക്കാനും ഉദ്ദേശിച്ചാണ് അന്താരാഷ്‌ട്ര സമ്മേളനം നടത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. യു ജി സി, സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍, ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക്, സെക്യൂറ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ എട്ടു സെഷനുകളിലായി അവതരിപ്പിക്കുന്ന പതിനഞ്ച് പ്രബന്ധങ്ങളില്‍ പലിശ രഹിത സാമ്പത്തിക വ്യവസ്ഥയുടെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്യും. ഉദ്‌ഘാടന ചടങ്ങില്‍ മന്ത്രി എളമരം കരീം അധ്യക്ഷത വഹിക്കും.
എം പി മാരായ പി വി അബ്‌ദുല്‍ വഹാബ്, എം കെ രാഘവന്‍, വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്‌ണന്‍, സൗദി അംബാസിഡര്‍ ഫൈസല്‍ അല്‍ തറാദ്, മുസ്‌ലീം വേള്‍ഡ് ലീഗ് അഡ്വൈസര്‍ ഡോ. ഖലഫ് നംരി, റിയാദിലെ കിംഗ് സഊദ് യൂണിവേഴ്‌സിറ്റിയിലെ ഡോ. മുഹമ്മദ് ജാബിര്‍ യമാനി, ബഹ്‌റൈന്‍ ഇസ്‌ലാമിക് ബാങ്ക് ശരീഅ കണ്‍സള്‍ട്ടന്റ് ഇസാം ഇസ്‌ഹാഖ്, ജിദ്ദയിലെ ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് സീനിയര്‍ ഇക്കണോമിസ്റ്റ് ഡോ. മുഹമ്മദ് ഉബൈദുള്ള, യു എ ഇയിലെ ക്രൗണ്‍ കണ്‍സള്‍ട്ടന്‍സി മാനേജിംഗ് ഡയറക്‌ടര്‍ ഡോ. അബ്‌ദുറഹ്‌മാന്‍ മിഹ്‌യാസ്, കുവൈത്ത് പാര്‍ലമെന്റ് അംഗം ഡോ. വലീദ് തബ്‌തബാഇ, സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡോ അബ്‌ദുറഹ്‌മാന്‍ തമ്മാമി, റിയാദിലെ കിംഗ് ഫൈസല്‍ റിസര്‍ച്ച് സെന്ററിലെ ഡോ. മാസിന്‍ മുതബഖാനി, അമേരിക്കയിലെ ഹാര്‍വാഡ് ലോ സ്‌കൂള്‍ ഡയറക്‌ടര്‍ ഡോ. നസീം അലി, ബ്രിട്ടനിലെ മുഫ്‌തി അബ്‌ദുല്‍ ഖാദിര്‍ ബറകത്തുള്ള, റൗസത്തുല്‍ ഉലൂം അസോസിയേഷന്‍ പ്രസിഡന്റ് കെ വി കുഞ്ഞമ്മദ് കോയ, ഫാറൂഖ് കോളെജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ കുട്ട്യാലിക്കുട്ടി എന്നിവര്‍ പ്രസംഗിക്കും.
വിദേശ പ്രതിനിധികള്‍ക്ക് പുറമെ എം എം അക്‌ബര്‍, സി എച്ച് അബ്‌ദുറഹീം സി എ, ടൈനി ഫിലിപ്പ്, ഡോ. ഷാരീഖ് നിസാര്‍, പ്രൊഫ. മുഹമ്മദ് അബ്ബാസ് അലി, കെ കെ അലി, എം എ മെഹബൂബ്, മുഹമ്മദ് ഹുസൈന്‍ കത്‌കതായി, മുഹമ്മദ് പാലത്ത്, ഡോ. പി കണ്ണിയപ്പന്‍, ഡോ. എന്‍ എ എം അബ്‌ദുല്‍ ഖാദര്‍, ഡോ. എം അബ്‌ദുല്‍ അസീസ്, വി കെ അബ്‌ദുല്‍ അസീസ്, ഡോ. വണ്ടൂര്‍ അബൂബക്കര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
തുടര്‍ന്ന് കേരളത്തില്‍ പുതുതായി സ്ഥാപിക്കാന്‍ പോകുന്ന ഇസ്‌ലാമിക് ബാങ്കിന്റെ പ്രൊമോട്ടര്‍മാരായ ഡോ. പി മുഹമ്മദലി, പി കെ അഹ്‌മദ് എന്നിവരുടെ നേതൃത്വത്തില്‍ വ്യവസായ സംരഭകരുടെ പ്രത്യേക സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. നാലിന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം അറബ് ലീഗ് അംബാസഡര്‍ ഡോ. അഹ്‌മദി സാലിം വഹ്‌ശി ഉദ്‌ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. അന്‍വര്‍ ജഹാന്‍ സുബൈരി, പ്രൊഫസര്‍മാരായ യു മുഹമ്മദ്, കെ എം റഷീദ്, എ കെ അബ്‌ദുല്‍ ഹമീദ്, പി ടി അബ്‌ദുല്‍ ലത്തീഫ്, അഡ്വ. എം മുഹമ്മദ് എന്നിവര്‍ പ്രസംഗിക്കും. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, അഫ്‌സലുല്‍ ഉലമ, മാനേജ്‌മെന്റ് സ്റ്റഡീസ് എന്നീ വിഭാഗത്തിലെ പി ജി വിദ്യാര്‍ഥികളും അധ്യാപകരും ബാങ്ക് ഉദ്യോഗസ്ഥരും വ്യവസായികളുമടക്കം ഇരുന്നൂറ് പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക.
ഉദ്‌ഘാടന സമ്മേളനത്തില്‍ താത്‌പര്യമുള്ളവര്‍ക്കെല്ലാം പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന്റെ
വാര്‍ത്താസമ്മേളനത്തില്‍ റൗദത്തുല്‍ ഉലൂം അറബിക്കോളെജ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി കെ അഹമ്മദ്, മാനേജര്‍ മുഹമ്മദ് യൂനുസ്, കോ-ഓഡിനേറ്റര്‍മാരായ ഡോ. പി മുസ്‌തഫ ഫാറൂഖി, എം എ മെഹബൂബ് എന്നിവര്‍ പങ്കെടുത്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം