പാലക്കാട്: തീവ്രവാദം പ്രചരിപ്പിച്ചു നടക്കുന്നവരെ മുസ്‌ലിം മഹല്ലുകള്‍ ഒറ്റപ്പെടുത്തണമെന്ന് ഐ എസ് എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച് മുജാഹിദ് ജില്ലാ കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു.
സമുദായത്തെ ഭിന്നിപ്പിച്ച് തീവ്രവാദം വളര്‍ത്തുന്നവരെ നിലക്കു നിര്‍ത്താത്ത പക്ഷം ഉണ്ടാകാവുന്ന ഭവിഷത്തുകള്‍ക്ക് മുസ്‌ലിം സമൂഹം കനത്ത വില നല്‍കേണ്ടി വരുമെന്ന് കണ്‍വന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി. ഒക്ടോബര്‍ 11ന് മുജാഹിദ് സംസ്ഥാന നേതാക്കള്‍ നടത്തുന്ന ജനസമ്പര്‍ക്ക ദഅവ പര്യടനം വിജയിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ കണ്‍വന്‍ഷന്‍ ആസൂത്രണം ചെയ്തു.
ഡോ. ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന സംഘം പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി തുടങ്ങിയ മേഖലകളില്‍ സംഘടിപ്പിക്കുന്ന മണ്ഡലം കണ്‍വഷനുകളിലും, ഡോ. ഇ കെ അഹ്‌മദ്കുട്ടി നേതൃത്വം നല്‍കുന്ന സംഘം എടത്തനാട്ടുകര, അലനല്ലൂര്‍, മണ്ണാര്‍ക്കാട് മേഖലകളിലും പര്യടനം നടത്തും.
വൈകീട്ട് ഏഴിന് പാലക്കാട് മഞ്ഞക്കുളം ജംഗ്ഷനിലും എടത്തനാട്ടുകര സ്കൂള്‍ പരിസരത്തും ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
കണ്‍വന്‍ഷന്‍ കെ ജെ യു സംസ്ഥാന ട്രഷറര്‍ ഈസ മദനി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മുഖ്യ പ്രഭാഷണം നടത്തി.
കെ എന്‍ എം ജില്ലാ സെക്രട്ടറി പി മുഹമ്മദലി അന്‍സാരി, ഐ എസ് എം ജില്ലാ സെക്രട്ടറി എന്‍ എന്‍ മുഹമ്മദ് റാഫി, സൌദി ഇസ്‌ലാഹി സെന്റര്‍ ട്രഷറര്‍ ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍ ചളവറ, എസ് എം സലീം എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം