പരപ്പനങ്ങാടി: മുജാഹിദ് ആദര്‍ശ സമ്മേളനം നാളെ വൈകീട്ട് ആറരക്ക് ഇവിടെ നടക്കും. കെ എന്‍ എം സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍ കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. മുജാഹിദ്-ചേകന്നൂര്‍ സംവാദ സി ഡി പ്രകാശനവും നടക്കും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍ അധ്യക്ഷത വഹിക്കും.
അലിമദനി മൊറയൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. മന്‍സൂറലി ചെമ്മാട് പ്രസംഗിക്കും.
മുജാഹിദ് പ്രസ്ഥാന നേതാക്കള്‍ക്കെതിരെ ആദര്‍ശവ്യതിയാനാരോപണം നടത്തി സംഘടന പിളര്‍ത്തിയവര്‍ ആദര്‍ശ രംഗത്ത് ഇസ്‌ലാമിക വിരുദ്ധ ഫത്‌വകളുമായി രംഗത്തുവരുന്ന അവസരത്തിലാണ് തൃശൂരില്‍ നടക്കാനിരിക്കുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കേരളമൊട്ടുക്കും ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം