

പരപ്പനങ്ങാടി: ആദര്‍ശം കൈവിട്ടുള്ള യാതൊരു ഐക്യത്തിനും മുജാഹിദ് പ്രസ്ഥാനം തയ്യാറായ ചരിത്രം ഇല്ലെന്നും ഇനിയും അങ്ങിനെതന്നെ തുടരുമെന്നും പരപ്പനങ്ങാടിയില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം പ്രഖ്യാപിച്ചു.

പൊതു സമൂഹത്തിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും വിഷയത്തില്‍ പ്രസ്ഥാനം പരമാവധി സഹകരിക്കുകയും നന്മക്കും ധാര്‍മികതക്കും വേണ്ടി മുന്നില്‍ നിന്ന് നയിച്ചിട്ടുമുണ്ട്. സംഘടനയുടെ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തന ഫലമായി നാടുനീങ്ങിയ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരികെ കൊണ്ടുവരാന്‍ പുരോഗമന പ്രസ്ഥാനത്തിന്റെ പേരില്‍ ആരുതന്നെ ശ്രമിച്ചാലും അതിനെതിരെ അവസാനം വരെ പോരാടാന്‍ പ്രസ്ഥാനം തീരുമാനിച്ചിട്ടുണ്ട്.

‘യുവത്വം നന്മക്ക് നവോത്ഥാനത്തിന്’ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ഐ എസ് എം സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കാനിരിക്കുന്ന സന്ദര്‍ഭത്തിലാണ് ആദര്‍ശ വിശദീകരണ സമ്മേളനം സംഘടിപ്പിച്ചത്.
ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുല്ലത്തീഫ് കരുമ്പിലാക്കല്‍ ഉദ്ഘാടനം ചെയ്തു.
കെ എന്‍ എമ്മും ചേകന്നൂര്‍ വിഭാഗവും തമ്മില്‍ നടന്ന സംവാദത്തിന്റെ സി ഡി പ്രകാശനം സംസ്ഥാന സെക്രട്ടറി പി ടി ബീരാന്‍ കുട്ടി സുല്ലമി കോനാരി മുഹമ്മദ് അബ്ദുറഹ്മാന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. അലിമദനി മൊറയൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മന്‍സൂറലി ചെമ്മാട്, ഇ ഒ ഫൈസല്‍ പി ഒ അന്‍വര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം