കുവൈത്ത് : മുസ്‌ലിം സമുദായത്തിലെ നവോത്ഥാനത്തിന്റെ പേരില്‍ അറിയപ്പെടുന്നവര്‍ അന്ധവിശ്വാസങ്ങളിലേക്കും ശിര്‍ക്കന്‍ ആചാരങ്ങളിലേക്കും സമുദായത്തെ തിരിച്ച് കൊണ്ട് പോകുന്നത് സമൂഹം തിരിച്ചറിയണമെന്ന് കുവൈത്ത് ഇസ്വ്‌ലാഹീ സെന്റര്‍ കേന്ദ്ര എക്‌സിക്യുട്ടീവ് യോഗം പ്രസ്‌താവിച്ചു.
നേര്‍ച്ചച്ചോര്‍ സ്വീകരിക്കാമെന്നും ഖുനൂത്ത്, തറാവീഹ് എന്നീ വിഷയങ്ങളില്‍ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ സമീപനം മാറ്റണമെന്നുമുള്ള എ.പി വിഭാഗം മുജാഹിദ് ഫത്‌വ ബോര്‍ഡ് ചെയര്‍മാന്റെ ആഹ്വാനം അംഗീകരിക്കാവതല്ലെന്ന് യോഗം സൂചിപ്പിച്ചു. മുജാഹിദ് പ്രവര്‍ത്തകരില്‍ ആദര്‍ശ വ്യതിയാനം ആരോപിച്ച് സംഘടനയെ പിളര്‍ത്തിയവര്‍ ആദര്‍ശ വ്യതിയാനത്തിന്റെ പ്രചാരകരായി മാറിയിരിക്കുന്നു. ഇല്ലാത്ത ആരോപണങ്ങള്‍ നടത്തി ഇസ്‌ലാഹീ നേതാക്കളെ തേജോവധം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചവര്‍ ശിര്‍ക്കന്‍ വിശ്വാസങ്ങളെ വാരിപ്പുണര്‍ന്നിരിക്കുകയാണ്. ജിന്ന് വിഷയങ്ങളില്‍ ഇവരുടെ പുതിയ വാദങ്ങള്‍ വിശ്വാസികള്‍ക്ക് യോജിക്കാനാവാത്തതാണെന്ന് ഇസ്‌ലാഹി സെന്റര്‍ ഭാരവാഹികള്‍ വിശദീകരിച്ചു.
പ്രസിഡന്റ് എം.ടി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഔക്കാഫ് പ്രതിനിധി മമ്മുട്ടി മുസ്ലിയാര്‍, അബ്‌ദുല്‍ അസീസ് സലഫി, സിദ്ധീഖ് മദനി, മുഹമ്മദ് ബേബി, പി.വി. അബ്‌ദുല്‍ വഹാബ്, യൂ.പി.മുഹമ്മദ് ആമിര്‍, അബ്‌ദുല്‍ ഗഫൂര്‍, അയ്യൂബ് ഖാന്‍, ടി.എം.എ റഷീദ് സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം