രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് ആരംഭിക്കും
കോഴിക്കോട്: ധാര്‍മികതയിലൂടെ സ്വൈര ജീവിതത്തിലേക്ക് സംസ്ഥാന വ്യാപകമായി നടത്തുന്ന ദഅ്‌വ പര്യടനത്തിന്റെ രണ്ടാംഘട്ട പരിപാടികള്‍ ഇന്ന് തുടുങ്ങും. മനുഷ്യബന്ധങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെതിരെയും സ്‌ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സമൂഹത്തില്‍ വര്‍ധിച്ച് വരുന്ന ആര്‍ഭാടങ്ങള്‍ക്കെതിരെയും പര്യടനത്തില്‍ ബോധവത്‌കരണം നടത്തും.
ജനസമ്പര്‍ക്ക യാത്രയുടെ ഭാഗമായി സംസ്ഥാനത്ത് 120 കേന്ദ്രങ്ങളില്‍ ബോധവത്‌കരണ സംഗമങ്ങളും 40 കേന്ദ്രങ്ങളില്‍ പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
മഞ്ചേരിയില്‍ നടക്കുന്ന സംഗമം കെ എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ടയും പുളിക്കലില്‍ നടക്കുന്ന പൊതുയോഗം കെ ജെ യു ട്രഷറര്‍ ഈസാ മദനിയും ഉദ്‌ഘാടനം ചെയ്യും. പാലക്കാട് ചെര്‍പ്പുളശ്ശേരി, പാലക്കാട് ടൗണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങള്‍ അഖിലേന്ത്യാ ഇസ്‌ലാഹീ മൂവ്‌മെന്റ് ജനറഅണ്ട സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂരും മണ്ണാര്‍ക്കാട്, എടത്തനാട്ടുകര എന്നിവിടങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹ്‌മദ് കുട്ടിയും ഉദ്‌ഘാടനം ചെയ്യും.
കോഴിക്കോട് തിരുവണ്ണൂര്‍, ഫറോക്ക് എന്നീ കേന്ദ്രങ്ങളിലെ പ്രവര്‍ത്തക സംഗമങ്ങള്‍ പി മുസ്‌തഫ ഫാറൂഖിയും കുന്ദമംഗലം, കൊടുവള്ളി, നരിക്കുനി കേന്ദ്രങ്ങളിലെ പൊതുയോഗങ്ങള്‍ കെ എന്‍ എം ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമിയും പാളയം, അത്തോളി (പറമ്പത്ത്) എന്നിവിടങ്ങളിലെ പൊതുയോഗങ്ങള്‍ കെ ജെ യു ജനറല്‍ സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയും ഉദ്‌ഘാടനം ചെയ്യും.
പര്യടനത്തിന്റെ ഭാഗമായി ലഘുലേഖ വിതരണം, സി ഡി പ്രദര്‍ശനം, മുഖാമുഖം, ടേബിള്‍ ടോക്കുകള്‍ എന്നിവയും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം