ജിദ്ദ: സാമൂഹിക ജീവിതത്തിന്റെ ചില തലങ്ങളില്‍ മാത്രം ഇസ്‌ലാമിക സംസ്‌കാരം നിലനിര്‍ത്തുകയും ബഹുഭൂരിഭാഗം മേഖലകളിലും അതിന് വിരുദ്‌ധമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരായി ആധുനിക മുസ്‌ലിം സമൂഹം മാറിയിരിക്കുന്നുവെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് പ്രൊഫ. അബ്‌ദുല്‍ ഹമീദ് മദീനി പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം ഇച്‌ഛകള്‍ക്കും അഭിലാഷങ്ങള്‍ക്കും മുന്‍ഗണന നല്‍കുകയും അവക്ക് കോട്ടം തട്ടാത്ത മതവിധികള്‍ മാത്രം പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന ഒരു വിചിത്ര ജീവിത രീതിയാണ് ഇന്ന് പലരും തുടരുന്നത്. വല്ലപ്പോഴും ചെയ്യുന്ന ചില അനുഷ്‌ഠാനുങ്ങളുടെ പേരില്‍ തങ്ങള്‍ സമ്പൂര്‍ണ്ണമുസ്‌ലിംകളാണെന്ന് സ്വയം കരുതുന്നവരാണ് ഏറെയും. സൗകര്യപ്രദമായ മതവിധികള്‍ പാലിക്കുകയും പ്രയാസമുളളവ തളളിക്കളയുകയും ചെയ്യുന്നവരെ യഥാര്‍ത്‌ഥ വിശ്വാസികളുടെ കൂട്ടത്തില്‍ ഗണിക്കാന്‍ പറ്റില്ല. പൊതുജീവിതത്തില്‍ സമ്പൂര്‍ണ്ണമായ സത്യസന്‌ധതയും ജീവിതവ്യവഹാരങ്ങളില്‍ ധാര്‍മ്മികതയും കാത്തുസൂക്ഷിച്ചതുവഴിയാണ് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ മുഹമ്മദ് നബി അല്‍അമീന്‍ അഥവാ വിശ്വസ്‌തന്‍ എന്ന് അറിയപ്പെട്ടത്. പ്രവാചകജീവിതത്തിന്റെ ശ്രദ്ധേയമായ വശങ്ങളിലൊന്ന് മക്കയിലെ അവിശ്വാസികള്‍ നല്‍കിയ ഈ വിശേഷണമാണ്. ആ സത്യസന്‌ധതയും നൈതികതയും എപ്പോള്‍ കൈമോശം വരുന്നുവോ അപ്പോഴൊക്കെ നാം മതത്തില്‍ നിന്നകലകയാണെന്ന സത്യം തിരിച്ചറിയാന്‍ സാധിക്കേണ്ടതുണ്ടെന്നും ഹമീദ് മദീനി അഭിപ്രായപ്പെട്ടു.
മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ എം. ടി. മനാഫ് സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം