Monday, November 29, 2010

തിന്മകള്‍ക്കെതിരെ യുള്ള പോരാട്ടത്തിനു പണ്ഡിതന്മാര്‍ നേതൃത്വം നല്‍കണം : ഐ എസ് എം

മലപ്പുറം : അഴിമതിക്കും മദ്യാസക്തിക്കും ലൈംഗിക അരാജകത്വത്തിനുമെതിരായ പോരാട്ടങ്ങള്‍ക്ക് പണ്ഡിതന്മാര്‍ നേതൃത്വം നല്‍കണമെന്നു ഐ എസ്‌ എം സംസ്ഥാന ഹദീസ് സമ്മേളനം ആവശ്യപ്പെട്ടു. ശാസ്ത്ര-സാങ്കേതിക പുരോഗതിയെ ദുരുപയോഗം ചെയ്യുന്നതിനെതിരെ വിശ്വാസികളെ സമരസജ്ജമാക്കാനും ബോധവല്‍ക്കരിക്കാനും മതനേതൃത്വങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും സമ്മേളനം ആവശ്യപ്പെട്ടു.

ഖുര്‍ആനും പ്രവാചകചര്യയും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പ്രവണത കേരളത്തിലും പ്രകടമായിക്കൊണ്ടിരിക്കുന്നതില്‍ സമ്മേളനം ആശങ്ക രേഖപ്പെടുത്തി. മുസ്ലിം സ്ത്രീകള്‍ അവരുടെ സാമൂഹ്യബാധ്യത നിര്‍വഹിക്കുന്നതിനെ ഖുര്‍ആനോ പ്രവാചകചര്യയോ വിലക്കുന്നില്ലെന്നിരിക്കെ അത്തരം ഫത്'വകള്‍ നല്‍കുന്നവര്‍ ഇസ്ലാമിനെയും മുസ്ലിംകളെയും പൊതുസമൂഹത്തില്‍ അവമതിക്കുകയാണ്. ഇസ്ലാം സ്ത്രീകള്‍ക്ക് നല്‍കിയ അവകാശങ്ങളും സ്വാതന്ത്രവും വകവെച്ച് കൊടുക്കാന്‍ സമൂഹത്തെ പ്രബുദ്ധമാക്കുകയാണ് പണ്ഡിതന്മാര്‍ ചെയ്യേണ്ടതെന്നും സമ്മേളനം വ്യക്തമാക്കി. സമ്മേളനത്തിന്‍റെ ഉല്‍ഘാടനവും ഹദീസ് സമാഹാരം പ്രകാശനവും അബ്ദുള്ള മ'റൂഫ് അല്‍ ഖാസിമി നിര്‍വഹിച്ചു. പണ്ഡിതന്മാര്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങള്‍ ഖുര്‍ആനും പ്രവാചകചര്യയും അടിസ്ഥാനമാക്കി ചര്‍ച്ചക്ക് വിധേയമാക്കുന്ന ഹദീസ് പഠന ഗവേഷണങ്ങള്‍ക്ക്‌ വ്യവസ്ഥാപിത പദ്ധതികളാവിഷ്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ എസ്‌ എം പ്രസിഡന്റ്‌ മുജീബുറഹ്മാന്‍ കിനാലൂര്‍ അധ്യക്ഷം വഹിച്ചു. ഐ എസ്‌ എം ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍, എം എസ്‌ എം ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട, എം ജി എം പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ്, നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ്‌ മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...