ജിദ്ദ: അമിതമായ ഉപഭോഗ ത്യഷ്‌ണയും പൊങ്ങച്ച സംസ്‌കാരവും സാധാരണക്കാരന്റെ ജീവിതം ദുഷ്‌കരമാക്കിയിരിക്കുകയാണെന്ന് പ്രമുഖ വാഗ്‌മിയും കേരള ജംഇയ്യത്തുല്‍ ഉലമ ഉപാദ്‌ധ്യക്ഷനുമായ സി.എം. മൗലവി ആലുവ അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിലെ പ്രതിവാര പഠനക്ലാസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം.
പരസ്യങ്ങളെയും വിപണിയുടെ തന്ത്രങ്ങളെയും അതിജയിക്കുവാന്‍ സാധാരണക്കാരന് കഴിയണം. മറ്റുളളവരെ അനുകരിക്കാനുളള ശ്രമത്തില്‍ മൂക്ക് കുത്തി വീഴുകയും കടക്കെണിയില്‍ പെട്ടുഴലുകയും ചെയ്യുന്ന നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും. ലാളിത്യം ജീവിതത്തിന്റെയും മനസ്സിന്റെയും ഭാരം കുറക്കും. ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ അധിപനായിരുന്നപ്പോഴും വ്യക്ഷത്തണലില്‍ ഉറങ്ങാന്‍ സന്നദ്‌ധനായ ഖലീഫ ഉമര്‍(റ)ന്റെ ജീവിതം ഉദാഹരിച്ചു കൊണ്ട് സി.എം. മൗലവി പറഞ്ഞു. കൂടുതല്‍ ഉയരങ്ങളിലെത്താനുളള ശ്രമത്തില്‍ ദുരിതമനുഭവിക്കുന്ന അയല്‍വാസികളെയും സ്വന്തം കുടുംബത്തിലെ പട്ടിണിക്കാരെയും പോലും മറന്നുപോകുകയാണ്. പണമുളളവനെ മാത്രം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന രീതി സമൂഹത്തില്‍ വേരുറച്ചുകഴിഞ്ഞു. സമ്പത്തല്ല ഭക്‌തിയുടെ അളവാണ് ദൈവത്തിന്റെ മുന്നില്‍ മനുഷ്യന്റെ മൂല്യനിര്‍ണ്ണയം നടത്തുകയെന്ന ഇസ്‌ലാമികാദ്‌ധ്യാപനത്തെ തിരസ്‌കരിക്കുന്ന പ്രവണതകള്‍ക്കെതിരെ നിലകൊളളുവാന്‍ വിശ്വാസിസമൂഹത്തിന് സാധിക്കണമെന്നും അദ്‌ദേഹം ഉണര്‍ത്തി.
ചടങ്ങില്‍ നൗഷാദ് കരിങ്ങനാട് സ്വാഗതവും അബ്‌ദുല്‍ കരീം സുല്ലമി നന്‌ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം