മലപ്പുറം: കപട ആത്മീയതയും സാംസ്‌കാരിക മൂല്യത്തകര്‍ച്ചയും സമൂഹത്തെ പിറകോട്ട് നയിക്കുമെന്ന് ഐ.എസ്.എം മലപ്പുറം (ഈസ്റ്റ്) ജില്ലാ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ആത്മീയചൂഷണത്തിനും മുടിവാണിഭത്തിനുമെതിരെ ഏപ്രില്‍ അഞ്ചിന് മലപ്പുറത്ത് ബഹുജനസംഗമവും റാലിയും നടത്താന്‍ തീരുമാനിച്ചു.
മഞ്ചേരി ശരീഅഃ കേളേജില്‍ നടന്ന ജില്ലാ പ്രതിനിധി സംഗമം കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ മദനി മരുത ഉദ്ഘാടനംചെയ്തു. കെ.എന്‍.എം ജില്ലാസെക്രട്ടറി പി. മൂസ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. ഐ.എസ്.എം ജില്ലാപ്രസിഡന്റ് എ. നൂറുദ്ദീന്‍ എടവണ്ണ അധ്യക്ഷത വഹിച്ചു. അലി അശ്‌റഫ് പുളിക്കല്‍, ശിഹാര്‍ അരിമ്പ്ര, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ശാക്കിര്‍ബാബു കുനിയില്‍, സുബൈര്‍ നിലമ്പൂര്‍, നജ്മുദ്ദീന്‍ ഒതായി, നൗഷാദ് ഉപ്പട, മുജീബ്‌റഹ്മാന്‍ ഊര്‍ങ്ങാട്ടിരി, കെ. അബ്ദുല്‍ബഷീര്‍, സാജിദ് നിലമ്പൂര്‍, ഹസനുദ്ദീന്‍ തൃപ്പനച്ചി, വി.എസ്.എം കബീര്‍, ഫിറോസ് വണ്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം