ചെന്നൈ:ആചാരങ്ങളും ചിഹ്നങ്ങളും നിലനിര്‍ത്താനുള്ള അമിതാവേശത്തിനിടയില്‍ മതത്തിന്‍റെ മാനവികമുഖം നഷ്ട്ടപെടുകയാണെന്ന് ആള്‍ ഇന്ത്യ ഇസ്ലാഹി മൂവ്മെന്‍റ് ജനറല്‍ സെക്രട്ടറി ഡോ.ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. ഇസ്ലാഹി മൂവ്മെന്‍റ് ചെന്നൈ ഘടകം സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം . മതം മനുഷ്യന് വേണ്ടി ഉള്ളതാണ് അതുകൊണ്ട് തന്നെ മതത്തിന്‍റെ മുഴുവന്‍ കാര്യങ്ങളും മനുഷ്യത്വപരമായിരിക്കെണ്ടതുണ്ട്, ദൈവം കാരുന്ന്യവാനും ദയാപരനുമാണ്. മതത്തിന്‍റെയും ദൈവത്തിന്റെയും പേരില്‍ നടക്കുന്ന കലഹങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും മതം ഉത്തരവാദിയല്ല അദ്ദേഹം വിശദീകരിച്ചു.
ഇസ്ലാം സമാധാനത്തിന്റെ മതമാണ് അതിന്‍റെ ഭീകരതയും തീവ്രവാദവും ഇസ്ലാമിനോട് ചേര്‍ത്ത് പറയുന്നത് നീതിയല്ല.ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടയാളന്മാരെ സ്രഷ്ട്ടിക്കുന്ന പുരോഹിതന്മാര്‍ ഇസ്‌ലാമിനെ വികലമാക്കുകയാണ് ചെയ്യുനത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാസ് താനൂര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അബൂബക്കര്‍ കടലുണ്ടി സ്വാഗതപ്രഭാഷണം നടത്തുകയും യൂനുസ് ചെങ്ങറ നന്ദി പറയുകയും ചെയ്തു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം