Monday, September 20, 2010

ആട്ടിയകറ്റപ്പെട്ടവന്റെ അഭയമാണ്‌ വിശുദ്ധ ഖുര്ആൻ

കുവൈത്ത്‌ : നാവറക്കപ്പെട്ടവന്റെ നാവായും ആട്ടിയകറ്റപ്പെട്ടവന്റെ അഭയവുമായും വിശുദ്ധ ഖുര്‍ആന്‍ നിലനില്‍ക്കുന്നുവെന്ന്‌ യുവ എഴുത്തുകാരനും വാഗ്മിയുമായ പി.എം.എ ഗഫൂര്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ വിജ്ഞാന പരീക്ഷയായ വെളിച്ചം, അതിന്റെ എട്ടാമത്‌ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശാന്തമായ ജീവിത ക്രമത്തിനുള്ള മാര്‍ഗ്ഗരേഖയാണ്‌ വിശുദ്ധ ഖുര്‍ആന്‍. തെറ്റിപോകാതെയും തോറ്റുപോകാതെയും നിലനില്‍ക്കാനുള്ള ശിക്ഷണമാണ്‌ ഖുര്‍ആന്‍. നൂറ്റാണ്ടുകളുടെ മാറ്റങ്ങള്‍ക്കൊപ്പം മാറ്റങ്ങളില്ലാതെ പുതു യൗവ്വനം സൂക്ഷിച്ച വേദഗ്രന്ഥമാണ്‌. മനുഷ്യ ജീവിതത്തിന്റെ നിഖില വശങ്ങളെയും ഖുര്‍ആന്‍ വിഷയമാക്കുന്നു. ഗഫൂര്‍ വിശദീകരിച്ചു.

വെളിച്ചം ഒമ്പതാമത്‌ പരീക്ഷയിലെ വിജയികള്‍ക്കുളള സമ്മാനങ്ങള്‍ പി.എം.എ ഗഫൂര്‍, ഹുസൈന്‍ സഖാഫ്‌ തങ്ങള്‍, ഇ.കെ.അബ്‌ദുറസാഖ്‌, നിസാം സാല്‍മിയ, അബ്‌ദുറസാഖ്‌ ചെമ്മണൂര്‍ എന്നിവര്‍ വിതരണം ചെയ്‌തു. സംഗമം ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ്‌ എം.ടി മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്‌തു. വെളിച്ചം കോഡിനേറ്റര്‍ അബ്‌ദുല്‍ അസീസ്‌ സലഫി അധ്യക്ഷത വഹിച്ചു. വി.എ മൊയ്‌തുണി, അബൂബക്കര്‍ സിദ്ധീഖ്‌ മദനി, സയ്യിദ്‌ അബ്‌ദുറഹിമാന്‍, മനാഫ്‌ മാത്തോട്ടം സംസാരിച്ചു.

ഒമ്പതാം ഘട്ട പരീക്ഷയില്‍ ആദ്യ മൂന്ന്‌ സ്ഥാനങ്ങള്‍ നേടിയത്‌ സഫീന കൊല്ലം, കെ.വി ആമിന കോഴിക്കോട്‌, പി.എം നൂറുദ്ധീന്‍ കോക്കൂര്‍ എന്നിവരാണ്‌. ജാസ്‌മിന്‍ മഖ്‌സൂദ്‌ കോഴിക്കോട്‌, മുഹമ്മദ്‌ ശാദുലി എറണാകുളം, എന്‍.വി നസീമ കാഞ്ഞങ്ങാട്‌, എ.കെ റംല കോഴിക്കോട്‌, കെ.ശിഹാബ്‌ എടവണ്ണ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ നേടി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...