Monday, September 20, 2010

പെരുന്നാളുകള്‍ക്കു കൂടി അവധി ലഭിക്കും വിധം അവധിക്കാലം ക്രമീകരിക്കണം - ഐ എസ്‌ എം

കോഴിക്കോട്‌: മുസ്‌ലിംകളുടെ പ്രധാനപ്പെട്ട ആഘോഷങ്ങളായ പെരുന്നാളുകള്‍ക്ക്‌ അഞ്ച്‌ ദിവസം അവധി അനുവദിക്കുകയോ ഡിസംബറിലെ പത്ത്‌ ദിവസത്തെ അവധി ക്രമീകരിച്ച്‌ പെരുന്നാളിന്‌ കൂടി ലഭ്യമാക്കുകയോ വേണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

കേരളത്തിലെ രണ്ടാമത്തെ മതവിഭാഗമായ മുസ്‌ലിംകള്‍ക്ക്‌ ബലി പെരുന്നാളിനും ഒരു മാസത്തെ വ്രതാനുഷ്‌ഠാനത്തിന്‌ ശേഷം വരുന്ന ചെറിയ പെരുന്നാളിനും ഒരുദിവസം പോലും അവധി ലഭ്യമാവാത്ത അവസരങ്ങളുണ്ടായിട്ടുണ്ട്‌. ഓണത്തിനും ക്രിസ്‌തുമസിനും പത്ത്‌ ദിവസത്തെ അവധി നല്‌കുമ്പോള്‍ പെരുന്നാള്‍ വിഷയത്തില്‍ തുടരുന്ന ഈ അനീതി നീതീകരിക്കാവതല്ല.

ഡിസംബറില്‍ അര്‍ധവാര്‍ഷികപ്പരീക്ഷ കൂടി നടക്കുന്നതുകൊണ്ട്‌ ഡിസംബര്‍ അവധി വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അര്‍ധവാര്‍ഷികപ്പരീക്ഷകള്‍ നടക്കുന്നില്ല. അതുകൊണ്ട്‌ ഡിസംബര്‍ അവധി പെരുന്നാളിന്‌ കൂടി പകുത്ത്‌ നല്‌കുക എന്ന ആവശ്യം തികച്ചും ന്യായമാണ്‌. ഈ വിഷയത്തില്‍ കേരള സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും പ്രത്യേകമായി ഇടപെടണമെന്ന്‌ ഐ എസ്‌ എം ആവശ്യപ്പെട്ടു. ഈ പ്രശ്‌നം ഉന്നയിച്ചുകൊണ്ട്‌ ഐ എസ്‌ എം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, പ്രതിപക്ഷ നേതാവ്‌ എന്നിവര്‍ക്ക്‌ ഫാക്‌സ്‌ സന്ദേശമയച്ചു.

പ്രസിഡന്റ്‌ മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ജഅ്‌ഫര്‍ വാണിമേല്‍, ഐ പി അബ്‌ദുസ്സലാം, യു പി യഹ്‌യാഖാന്‍, സുഹൈല്‍ സാബിര്‍, അബ്‌ദുസ്സലാം മുട്ടില്‍, ഇസ്‌മാഈല്‍ കരിയാട്‌, മന്‍സൂറലി ചെമ്മാട്‌, ശുക്കൂര്‍ കോണിക്കല്‍, എ നൂറുദ്ദീന്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...