എം സലാഹുദ്ദീൻ മദനി |
അജ്‌മാൻ: സാങ്കേതിക വിദ്യയുടെ വളർച്ചയും പുരോഗതിയും കൈവരിക്കുമ്പോൾ അധാർമികതകളുടെയും ജീർണതളുടെയും കൂലംകുത്തിയൊഴുക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലെ ക്രമാതീതമായ വളർച്ച, പെരുകിവരുന്ന സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എന്നിവ ഏതൊരു മനുഷ്യസ്നേഹിയെയും ഞെട്ടിക്കുന്നതാണെന്നും അതിനാൽ നന്മ കാംക്ഷിക്കുന്ന മുഴുവനാളുകളുടെയും കൂട്ടായ്മ ഇതിനെതിരെ രൂപപ്പെടണമെന്ന്, കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ എൻ എം) ദക്ഷിണകേരള പ്രസിഡന്റും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ എ ടി എഫ്) സംസ്ഥാന പ്രസിഡന്റുമായ എം സലാഹുദ്ദീൻ മദനി പ്രസ്താവിച്ചു.
ഹ്രസ്വസന്ദർശനാർഥം യു എ ഇയിലെത്തിയ മദനിക്ക് അജ്മാൻ ഇസ്‌ലാഹി സെന്റർ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗം യു എ ഇ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് വി പി അഹ്‌മദ് കുട്ടീ മദനി ഉദ്ഘാടനം ചെയ്തു. കെ എൻ എം എറണാംകുളം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ഗനി സ്വലാഹി, സെന്റർ പ്രസിഡന്റ് അബൂബക്കർ കെ കെ, ഫഹീം കൊച്ചി തുടങ്ങിയവർ സംബന്ധിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം