Monday, September 20, 2010

കേരളത്തെ സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കണം- ഐ എസ്‌ എം

കോഴിക്കോട്‌: സംസ്ഥാനത്ത്‌ അടിക്കടി ഉണ്ടാകുന്ന മദ്യദുരന്തങ്ങളും മദ്യപാനം മൂലമുണ്ടാകുന്ന സാമൂഹ്യപ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തില്‍ കേരളത്തെ സമ്പൂര്‍ണ മദ്യനിരോധന സംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന്‌ ഐ എസ്‌ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

വര്‍ഷങ്ങളായി മദ്യനിരോധനമെന്ന ആവശ്യത്തിന്‌ മുറവിളി കൂട്ടുന്ന കേരളത്തിലെ വിവിധ മതസംഘടനകളെയും മദ്യനിരോധന സമിതി ഉള്‍പ്പെടെയുള്ള മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും അവഗണിച്ച്‌ കള്ള്‌ കുടിയന്മാരുടെയും അബ്‌കാരി തലവന്‍മാരുടെയും താല്‍പര്യങ്ങളുടെ കൂടെ നില്‌ക്കുന്ന സര്‍ക്കാര്‍ നയങ്ങളാണ്‌ സംസ്ഥാനത്തെ മദ്യദുരന്തങ്ങള്‍ക്ക്‌ കാരണമാകുന്നത്‌.

മദ്യമാഫിയ- എക്‌സൈസ്‌- ഭരണകൂട അവിശുദ്ധ കൂട്ടുകെട്ട്‌ അബ്‌കാരി കുറ്റകൃത്യങ്ങളുടെ വര്‍ധനവിന്‌ കാരണമാവുകയാണ്‌. പഞ്ചായത്ത്‌ രാജ്‌ നിയമത്തില്‍ പ്രാദേശിക മദ്യനിരോധനത്തിന്‌ സഹായമാവുന്ന 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രസ്‌താവനകള്‍ ഇറക്കുന്നതിന്‌ പകരം അബ്‌കാരി ലോട്ടറി മാഫിയകളുമായുള്ള ബന്ധം അവസാനിപ്പിച്ചു. കേരളത്തിന്റെ നന്മ ആഗ്രഹിക്കുന്ന ജനങ്ങളുടെ പക്ഷത്ത്‌ നില്‌ക്കാന്‍ ഭരണ പ്രതിപക്ഷ രാഷ്‌ട്രീയ നേതൃത്വങ്ങള്‍ തയ്യാറെടുക്കണമെന്നും ഐ എസ്‌ എം ആവശ്യപ്പെട്ടു.

ഐ എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ജഅ്‌ഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ഐ പി അബ്‌ദുസ്സലാം, യു പി യഹ്‌യാഖാന്‍, അബ്‌ദുസ്സലാം മുട്ടില്‍, ശുക്കൂര്‍ കോണിക്കല്‍, സുഹൈല്‍ സാബിര്‍, എ നൂറുദ്ദീന്‍, ഇസ്‌മാഈല്‍ കരിയാട്‌, ജാബിര്‍ അമാനി പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...