ജിദ്ദ : ഹ്രസ്വ സന്ദര്ശനാര്ത്ഥം ജിദ്ദയില്‍ എത്തിയ റേഡിയോ ഇസ്ലാം ഡയരക്ടര്‍ ജിസാര്‍ ഇട്ടോളിക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ ടി വിഭാഗം സ്വീകരണം നല്കി്. ഇന്റെര്നെറ്റിലൂടെയുള്ള ഇസ്ലാമിക പ്രബോധന രംഗത്ത് റേഡിയോകള്ക്ക് നല്ല സാധ്യതകള്‍ ഉണ്ടെന്നും ചുരുങ്ങിയ കാലയളവിനുള്ളില്‍ യൂറോപ്യന്‍ അമേരിക്കന്‍ നാടുകളിലെ മലയാളി വിദ്യാര്ത്ഥി സമൂഹത്തിനിടയില്‍ ശക്തമായ സാന്നിധ്യമാകാന്‍ റേഡിയോ ഇസ്ലാമിന് സാധിച്ചതായും സ്വീകരണ യോഗത്തില്‍ സംസാരിക്കവേ ജിസാര്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക പ്രഭാഷണങ്ങളും സമകാലീന വിഷയങ്ങളിലുള്ള ചര്ച്ചികളും മൊബൈലിലൂടെ കേള്ക്കാം എന്നതിനാല്‍ കൂടുതല്‍ പേര്‍ ഇന്റര്നെറ്റ് റേഡിയോകള്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. പ്രബോധന രംഗത്ത് പരമ്പരാഗത രീതികള്ക്കൊപ്പം ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്താനുള്ള കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റേഡിയോ ഇസ്ലാം ഡയരക്ടര്‍ ജിസാര്‍ ഇട്ടോളിക്ക്
ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഐ ടി വിഭാഗം സ്വീകരണം നല്കി്യപ്പോള്‍.
യോഗത്തില്‍ ഇസ്ലാഹി സെന്റര്‍ വെബ്‌സൈറ്റ് ഇൻ-ചാർജ് ജൈസല്‍ അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി മദനി, മൂസക്കോയ പുളിക്കല്‍, ബഷീര്‍ വള്ളിക്കുന്ന്, നൗഷാദ് കരിങ്ങനാട്, സി കെ അബൂബക്കര്‍ മൗലവി, പ്രിന്സാദ്, അഷ്‌റഫ് ഉണ്ണീന്‍, ജരീര്‍ വേങ്ങര എന്നിവര്‍ സംസാരിച്ചു. ഐ ടി വിഭാഗം കൺവീനര്‍ ഷംസീര്‍ ആമയൂര് സ്വാഗതവും മുബാറക് അരീക്കാട് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം