ജിദ്ദ : എഫ് ജി ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിപുലമായ പരിപാടികളോടെ ജൂണ്‍ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു. വിത്തുകളും ചെടികളും കുട്ടികള്‍ സ്കൂള്‍ പരിസരത്ത് നടുകയും ജൈവ വൈവിധ്യത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി ലീഫ് ബാഡ്ജുകള്‍ ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ മരങ്ങളെയും ചെടികളെയും കൂടുതല്‍ സ്നേഹിക്കുവാനും പരിസ്ഥിതിയുടെ താളം തെറ്റാതെ സൂക്ഷിക്കുവാനും പ്രതിക്ഞയെടുത്തു.
പ്രകൃതി നമ്മുടെ വീടാണെന്നും അതിന്‍റെ ജൈവവൈവിധ്യം പുഷ്ടിപ്പെടുത്തുവാന്‍ കഴിയുന്നത് ചെയ്യുവാനും ഓരോരുത്തരും ശ്രമിക്കണമെന്ന് സെമിനാറില്‍ സംസാരിച്ച റോസി മാത്യൂ പറഞ്ഞു. ഷിറിന്‍ മിര്‍സ, അഫ്ഷാന്‍ ഖാദര്‍, ഇസ്റാ ഫഖ്‌റുസ്സമാന്‍, ശബാന ജമീല്‍ ശൈഖ്, കിഷ്വര്‍ സുല്‍ത്താന എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം