Monday, June 21, 2010

സംവാദങ്ങള്‍ സംഹാരാത്മകമാവരുത്: ജസ്റ്റിസ് ഷംസുദ്ദീന്‍

ജിദ്ദ: ബഹുസ്വരലോകത്ത് പരസ്പര സഹകരണത്തിലൂന്നിയ ശാന്തി സംസ്കാരത്തിലൂടെ മാത്രമേ സമാധാനം നിലനില്‍ക്കുകയുള്ളൂവെന്നും ആരോഗ്യകരമായ മതാന്തര സംവാദങ്ങള്‍ അതിന് ആക്കം കൂട്ടുമെന്നും ജസ്റ്റിസ് പികെ ഷംസുദ്ധീന്‍ അഭിപ്രായപ്പെട്ടു. വാദിക്കാനും ജയിക്കാനുമല്ല, മറിച്ച് അറിയാനും അറിയിക്കാനുമുള്ളതാവണം അതെന്ന് ഒട്ടേറെ ദേശീയ അന്തര്‍ദേശീയ വേദികളില്‍ ഇസ്ലാമിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിച്ച അദ്ദേഹം ഉണര്‍ത്തി.


ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ ‘മതാന്തര സംവാദം’ എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവാദങ്ങള്‍ ഒരിക്കലും സംഹാരാത്മകമാവരുത്. ഇസ്ലാമിക പ്രവര്‍ത്തകര്‍ ഇത്തരം അവസരങ്ങളില്‍ പ്രവാചക മാതൃക പിന്‍പറ്റണം. ചരിത്രത്തിലെ ആദ്യ സംവാദം നടന്നത് പ്രവാചകനും നജ്റാനിലെ ക്രിസ്ത്യാനികളുമായാണ്. പ്രാര്‍ഥനാ സമയമായപ്പോള്‍ മദീന പള്ളിയില്‍ തന്നെ അവര്‍ക്ക് പ്രാര്‍ഥിക്കാനവസരം കൊടുത്തു. എത്യോപ്യയിലെ ക്രിസ്ത്യാനികളോടും ഇതേ സമീപനം പ്രവാചകന്‍ സ്വീകരിച്ചു. ജൂ‍തഗ്രോതങ്ങളുമായി സമാധാന ഉടമ്പടി ഒപ്പുവെക്കുകയാണ് ആദ്യമായി ചെയ്തത്. ഖുര്‍ആന്‍ പ്രതിരോധിക്കനുള്ള അനുമതി പോലും നല്‍കിയത് സമാധാനത്തിന് വേണ്ടിയായിരുന്നു.

പുതുയുഗപ്പിറവിയായി വിശേഷിക്കപ്പെട്ട അബ്ദുല്ലാ രാജാവിന്റെ മതാന്തര സംവാദങ്ങള്‍ ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിധാരണകള്‍ തീര്‍ക്കാന്‍ സഹായിച്ചു. മൂല്യങ്ങളെ കുറിച്ച് ഒരു പൊതുധാരണ എല്ലാ മതങ്ങള്‍ക്കുമുള്ളതിനാല്‍ ഉദ്ധാരണത്തിന് അധ്യാത്മികതയുടെ പിന്‍ബ്ലമുണ്ട്. ജീര്‍ണതകളെയും അധാര്‍മികതകളെയ്കും ചെറുക്കാന്‍ മതങ്ങള്‍ക്കേ കഴിയൂ.

കന്യാസ്ത്രീകള്‍ക്ക് മതപരമായി തലമറക്കാമെന്നതു പോലെ സഹോദര മതക്കാരുടെ പര്‍ദ്ദയുടെ കാര്യത്തില്‍ അവരും സഹിഷ്ണുത കാണിക്കുകയാണ് കരണനീയം. എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ കൂടുതല്‍ അവധാനതയോടെ പരിഹാ‍രം ആരായാന്‍ മുസ്ലിംകളും ശ്രമിക്കേണ്ടതുണ്ട്. ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍ ആശംസകള്‍ നേര്‍ന്നു.ഇസ്ലാഹി സെന്റ്ര് പ്രസിഡന്റ് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാട് സ്വാഗതവും സെക്രട്ടറി സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...