കോഴിക്കോട്:ഫ്രീഡം ഫ്ലോട്ടില്ല സഹായ കപ്പല്‍ വ്യൂഹത്തെ ആക്രമിച്ചു സമാധാന പ്രവര്‍ത്തകരെ കശാപ്പു ചെയ്ത നടപടിക്കെതിരെ ജനരോഷമിരമ്പി.തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഐ എസ് എം സംഘടിപ്പിച്ച ഗാസാ ഐക്യദാര്‍ഡ്യ റാലിയും പ്രതിഷേധസദസ്സും ഇസ്രായേല്‍ നരനയാട്ടിനെതിരെ കനത്ത താക്കീതായി.ഫലസ്തീന്‍ ജനതയെ മാസങ്ങളായി പട്ടിണിക്കിട്ടു പീഠിപ്പിക്കുന്ന സയനിസ്ടുകള്‍ ലോക സമാധാനത്തിനു കനത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ് സമാധാന പ്രവര്‍ത്തകരെ വധിച്ച നടപടിയിലൂടെ.ആണവോല്‍പാദനത്തിന്റെ പേരില്‍ ഇറാനെ ഉപരോധിക്കാന്‍ കാണിക്കുന്ന ഉത്സാഹം സമാധാനഹത്യ നടത്തുന്ന ഇസ്രെലിനെതിരെ കാണിക്കാന്‍ ഐക്യ രാഷ്ട്രസഭ മടിക്കുന്നത് അതിന്റെ പക്ഷപാതിത്വം വെളിപ്പുടുതുന്നുണ്ടെന്നും പ്രതിഷേധ റാലി കുറ്റപ്പെടുത്തി.
കനത്ത മഴ വകവെക്കാതെ കോഴിക്കോട് നടന്ന റാലി മുതലക്കുളത് നിന്ന് ആരംഭിച്ചു നഗരം ചുറ്റി കിട്സന്‍ കോര്‍ണറില്‍ സമാപിച്ചു.ഇന്ത്യന്‍ ഇസ്ലാഹി മൂവ്മെന്റ് ജനറല്‍ സെക്രെട്ടറി ഡോ:ഹുസൈന്‍ മടവൂര്‍,ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍,ഐ എസ് എം സെക്രെട്ടെരിമാരായ ഐ പി അബ്ദുസ്സലാം,ശുകൂര്‍ കോണിക്കല്‍,ഫൈസല്‍ ഇയ്യക്കാട്,കെ എന്‍ ജില്ല സെക്രെട്ടറി സി മരക്കാരുട്ടി,അബ്ദുരസാക് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.പ്രതിഷേധ റാലി ഡോ:ഹുസൈന്‍ മടവൂര്‍ ഉത്ഗടനം ചെയ്തു.മുജീബ് റഹ്മാന്‍ കിനാലൂര്‍,ഐ പി അബ്ദുസ്സലാം,സി മാരക്കാരുട്ടി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം