കോട്ടയ്ക്കല്‍: അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതയ്ക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കെ.എന്‍.എം കല്പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പറവന്നൂരില്‍ ഏകദിന പഠനക്യാമ്പ് നടത്തി.
ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനംചെയ്തു. കെ. അഹമ്മദ് അധ്യക്ഷതവഹിച്ചു. മൊയ്തീന്‍കുട്ടി സുല്ലമി, മൗലവി ഷെഫീഖ് അസ്‌ലം, അബ്ദുസലാം, ഖദീജ നര്‍ഗീസ് എന്നിവര്‍ വിവിധ സെഷനുകളില്‍ വിഷയം അവതരിപ്പിച്ചു. ഇ. സൈനുദ്ദീന്‍, തെയ്യമ്പാട്ടില്‍ ബാവ, ടി.പി. മുഹമ്മദ് മൗലവി, അടിയാട്ടില്‍ അബ്ദുല്‍ബഷീര്‍, എ.കെ.എം.എ. മജീദ്, കെ. അസീം മര്‍സുഖ്, ടി. അബ്ദുല്‍മജീദ് അന്‍സാരി, പി. സൈതലവി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം