നാദാപുരം: സ്വാര്‍ഥതാത്പര്യം മുന്‍നിര്‍ത്തി മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയാണെന്നും വ്യാജകേശവുമായി വിശ്വാസികളെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങണമെന്നും കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു.
ആത്മീയവാണിഭത്തിനെതിരെ നാദാപുരത്ത് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ സംഘടിപ്പിച്ച നവോത്ഥാന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഒ. അബ്ദുല്ല, ജാഫര്‍ വാണിമേല്‍, മമ്മൂട്ടി മുസ്‌ല്യാര്‍, ടി.കെ. മൊയ്തു ഹാജി, കളത്തില്‍ അസ്‌ലം എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം