മങ്കട: സ്‌നേഹം നിറഞ്ഞ പ്രാര്‍ത്ഥനകളുടെ സായാഹ്നത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി 11 യുവ മിഥുനങ്ങള്‍ ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. മങ്കട ഹൈസ്‌കൂള്‍ മൈതാനിയില്‍ ഐ എസ് എമ്മിന് കീഴിലുള്ള യൂണിറ്റി ഫാമിലി സെല്ലാണ് 22 യുവതീയുവാക്കളുടെ വിവാഹത്തിന് വേദിയൊരുക്കിയത്.
വിവാഹം ആര്‍ഭാടങ്ങളുടെയും ധൂര്‍ത്തിന്റെയും രംഗമാകുന്ന കാലത്ത് ലാളിത്യത്തിന്റെ മനോഹാരിതയോടെയാണ് ഐ എസ് എം സമൂഹ വിവാഹ വേദിയില്‍ സ്ത്രീധനരഹിത വിവാഹം നടന്നത്.
മൗലവി ശഫീഖ് അസ്‌ലം ഖുതുബ നിര്‍വ്വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഉമ്മര്‍ അറക്കല്‍ ഐ.എസ്.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജീലീല്‍, മങ്കട എസ്.ഐ. സുനില്‍പുളിക്കല്‍, ഉമ്മര്‍ തയ്യില്‍, അഡ്വ.ടി.കുഞ്ഞാലി എന്നിവര്‍ ദമ്പതികളെ ആശീര്‍വദിക്കാന്‍ എത്തിയിരുന്നു.
തിരൂര്‍ പുളിഞ്ചുവട് കുന്നത്ത് പറമ്പില്‍ ഹസ്സനും കൂട്ടില്‍ ചോഴിപ്പടി ഇല്ലിക്കല്‍ മൊയ്തീന്‍കുട്ടിയുടെ മകള്‍ നസീമ, പാലേമാട് മുണ്ടം പിലാക്കല്‍ മന്‍സൂറും വടക്കാങ്ങര ചവിട്ടില്ലക്കാവില്‍ പരേതനായ ഇബ്രാഹീമിന്റെ മകള്‍ ഖൈറുന്നീസ, കടലുണ്ടിക്കടവ് പാലം ഭാരിയംവീട്ടില്‍ ഫിറോസും തുവ്വക്കാട് മൊട്ടക്കുന്ന് പാലപ്പറ്റ മുഹമ്മദിന്റെ മകള്‍ ശറഫുന്നീസ, പാറക്കല്ല് പന്താവൂര്‍ വല്ലപ്പറമ്പില്‍ ഷഫീഖും എടത്തനാട്ടുകര വട്ടപ്പറമ്പ് വട്ടമണ്ണപ്പുറം പാറക്കാടന്‍ അബ്ദുസ്സലാം മകള്‍ ഷെറീന, കൊണ്ടോട്ടി കുന്നുംപുറം പുരിയേങ്ങല്‍ സിറാജുദ്ദീനും എടത്തനാട്ടുകര അണ്ടിക്കുണ്ട് വാകതൊടി മുഹമ്മദിന്റെ മകള്‍ ആമിന, താനാളൂര്‍ മൂതാട്ട് ജാഫറും തിരൂര്‍ പുളിഞ്ചുവട് കുന്നത്ത് പള്ളിപ്പറമ്പില്‍ മുഹമ്മദ് ഹാജിയുടെ മകള്‍ നുസ്‌റത്ത്, മങ്കട കൂട്ടില്‍ ചോഴിപ്പടി ഇല്ലിക്കല്‍ അന്‍വറും പാലേമാട് ഒന്നാംപടി അബ്ദുറഷീദിന്റെ മകള്‍ ജംഷീല, വടക്കാങ്ങര കാവില്‍ മുഹമ്മദ് സുധീറും കടലുണ്ടികടവ്പാലം ഭാരിയം വീട്ടില്‍ ഹസ്സന്‍കുട്ടിയുടെ മകള്‍ മുഹ്‌സന, എടത്തനാട്ടുകര അണ്ടിക്കുണ്ട് വാകതൊടി ഷിഹാബുദ്ദീനും താനാളൂര്‍ മൂതാട്ട് മുഹമ്മദിന്റെ മകള്‍ മുര്‍ഷിദ, തുവ്വക്കാട് പാലപ്പറ്റ സഫറുള്ളയും പന്താവൂര്‍ വല്ലം പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ ഫസീല, എടത്തനാടുകര വട്ടമണ്ണപുറം മുഹമ്മദ് ഷാഫിയും കൊണ്ടോട്ടി കുന്നുംപുറം പുരിയേങ്ങല്‍ മുഹമ്മദിന്റെ മകള്‍ സജ്‌നയുമാണ് വിവാഹിതരായത്.
ടി. ജമാലുദ്ദീന്‍ മാസ്റ്റര്‍, എഞ്ചിനീയര്‍ കുഞ്ഞിമുഹമ്മദ് ഹാജി, സമദ് മങ്കട, നഫീസ ടീച്ചര്‍, അന്‍വര്‍ ബഷീര്‍, റിയാസ് അന്‍വര്‍, അസ്‌ലം മാസ്റ്റര്‍, സി.കെ. അബ്ദുല്‍ മജീദ് സ്വലാഹി, മദീന വാപ്പു, പി.കോമു മൗലവി, ഒ.പി. നൗഷാദ് തിരൂര്‍ക്കാട്, അബ്ദുന്നാസര്‍ പട്ടാക്കല്‍ എന്നിവര്‍ വധൂവരന്‍മാര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
വിവാഹത്തിന് മുന്നോടിയായി യൂനിറ്റി ഫാമിലി സെല്ലിന്റെ ആഭിമുഖ്യത്തില്‍ പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്യാമ്പും സംഘടിപ്പിച്ചിരുന്നു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ 24-ാം തവണയാണ് സമൂഹ വിവാഹം സംഘടിപ്പിക്കുന്നത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം