ദോഹ: വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ മാത്രമേ വിശ്വാസത്തിന്റെ യഥാര്‍ഥ മാധുര്യം അനുഭവിക്കാന്‍ കഴിയൂ എന്ന് കേരള ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി ഡോ. ജമാലുദ്ദീന്‍ ഫാറൂഖി പറഞ്ഞു. ഖത്തര്‍ ഇസ്‌ലാഹി സെന്റര്‍ ക്യു എല്‍ എസ് സംഘടിപ്പിക്കുന്ന `വെളിച്ചം' -വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ പരീക്ഷയുടെ രജിസ്‌ട്രേഷന്‍ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
നല്ലത് മാത്രം സ്വീകരിക്കുകയും നല്ലത് മാത്രം നല്‍കുകയും ചെയ്യുക എന്ന ഇഹലോകത്തെ പരമമായ ലക്ഷ്യം എത്തിപ്പിടിക്കുന്നതിനൊപ്പം പരലോകമോക്ഷം കൂടി കൈവരിച്ച് യഥാര്‍ഥ വിജയിയാകാന്‍ വിശുദ്ധ ഖുര്‍ആന്‍ പഠനത്തിലൂടെ സാധിക്കുന്നു. പഠിതാക്കളുടെ സൗകര്യാനുസരണം ഖുര്‍ആന്‍ പഠിക്കാന്‍ സഹായിക്കുന്ന വെളിച്ചം പദ്ധതി പ്രവാസികള്‍ക്കും വീട്ടമ്മമാര്‍ക്കും കുടുംബത്തിനും ഏറെ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. വക്‌റ ക്യൂ എല്‍ എസ് ചെയര്‍മാന്‍ കെ യു അബ്‌ദുല്ലതീഫ് ആദ്യ രജിസ്‌ട്രേഷന്‍ ഏറ്റുവാങ്ങി.
ഡോ. അബ്‌ദുല്‍ അഹദ് മദനി അധ്യക്ഷതവഹിച്ചു. എ പി സൈതലവി പദ്ധതി വിശദീകരിച്ചു. ടി കെ ശമീര്‍ കൂറ്റനാട് സ്വാഗതവും സുബൈര്‍ വക്‌റ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം