കോഴിക്കോട്: ഐ.എസ്.എം. സംസ്ഥാന സമിതിക്ക് കീഴിലുള്ള ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ സാഹിത്യരചനാമത്സരത്തില്‍ കോഴിക്കോട് സൗത്ത് ജില്ലാ ചാമ്പ്യന്മാരായി. മലപ്പുറം വെസ്റ്റ് ജില്ല രണ്ടാംസ്ഥാനവും മലപ്പുറം ഈസ്റ്റ് മൂന്നാംസ്ഥാനവും നേടി. മത്സരങ്ങള്‍ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്തു.
ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ക്യു.എല്‍.എസ്. കണ്‍വീനര്‍ അബ്ദുസലാം മുട്ടില്‍, കെ.എന്‍.എം. ജില്ലാ സെക്രട്ടറി സി.മരക്കാരുട്ടി, എം.എസ്.എം. സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ കോട്ടയ്ക്കല്‍, ഐ.എസ്.എം. സെക്രട്ടറി ശുക്കൂര്‍ കോണിക്കല്‍, ഹൈദര്‍ മൗലവി, ഹംസ മൗലവി പട്ടേല്‍ത്താഴം, അസീസ് മദനി, അബ്ദുല്‍അസീസ് കല്ലിക്കണ്ടി എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം