തൃശ്ശൂര്‍: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം.) സംസ്ഥാന കാമ്പയിന്റെ ഭാഗമായി ജില്ലാ സമ്മേളനം മെയ് 22 രാവിലെ 9ന് വടൂക്കര ശബാബ് നഗറില്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികളായ കെ.എ. അബ്ദുല്‍ ഹസീബ് മദനി, പി.കെ. അബ്ദുല്ല, സാബിര്‍ ഷൗക്കത്ത് തുടങ്ങിയവര്‍ പത്രസമ്മേളനത്തിലറിയിച്ചു. മേയര്‍ ഐ.പി. പോള്‍ ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് സലിം സുല്ലമി, പി.എം.എ. ഗഫൂര്‍, ഷിഹാബുദ്ദീന്‍ അന്‍സാരി, കെ.എ. അബ്ദുല്‍ ഹസീബ് മദനി, സല്‍മ അന്‍വാരിയ്യ എന്നിവര്‍ ക്ലാസ്സുകളെടുക്കും.
സമാപനസമ്മേളനം അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം. ഉസ്മാന്‍, സദാനന്ദന്‍ വാഴപ്പുള്ളി, സി.പി. ഉമര്‍ സുല്ലമി, ടി. അബൂബക്കര്‍ നന്മണ്ട, ഷഫീഖ് അസ്‌ലം എന്നിവര്‍ പ്രസംഗിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം