മലപ്പുറം ഈസ്റ്റ് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബധിര സമ്മേളനം ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് സെക്രട്ടറി ഡോ. വി കുഞ്ഞാലി ഉദ്ഘാടനം ചെയ്യുന്നു. |
മഞ്ചേരി (തൗഹീദ് നഗര്‍): പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ബധിര വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ട് വരാന്‍ ജാതി-മത ഭേദമന്യേ കൈകോര്‍ക്കണമെന്ന് ജില്ലാ മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന ബധിര സമ്മേളനം ആഹ്വാനം ചെയ്തു. ബധിര വിഭാഗങ്ങള്‍ക്കും നവോത്ഥാന സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിയുമെന്നിരിക്കെ അവഗണനയുടെ ക്രൂരമ്പുകളാണ് ഈ പുത്തന്‍ നൂറ്റാണ്ടില്‍ പോലും ഇവര്‍ നേരിടുന്നത്. എന്നാല്‍ അത്തരം ക്രൂരമ്പുകളെ മറികടക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ വ്യത്യസ്ത രാഷ്ട്രീയ-മത-സാംസ്‌കാരിക സംഘടനകള്‍ മുന്നോട്ട് വരണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്സ് സെക്രട്ടറി ഡോ. വി കുഞ്ഞാലി ബധിര സമ്മേളനം ഉദ്ഘാടനം ചെയ്തു. മൂകരും ബധിരരുമായ യുവാക്കള്‍ക്ക് ചില പോരായ്മകളുണ്ടെങ്കിലും അതുല്ല്യമായ കഴിവുകളുള്ളവരുമാണ്. പലപ്പോഴും സാംമ്പ്രദായിക മത വിദ്യഭ്യാസം ലഭിക്കാത്തവര്‍ക്കിത്തരം ക്യാമ്പുകള്‍ ഉപകാരപ്രദമാവും. ഏറ്റവും ശ്രദ്ധയോട് കൂടി സൂക്ഷ്മതയോടെ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുകളുണ്ട്. ചൈനയില്‍ ഇത്തരം ആളുകളെ മാത്രം ജോലിക്ക് കുടുംബസമേതം ചെയ്യിക്കുന്ന അന്‍പതോളം ഏജന്‍സികളുണ്ടെന്നാണ് കണക്ക്. ഇത്തരം വ്യക്തികള്‍ക്ക് ഗുണപരമായ കാര്യങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം അനിവാര്യമാണെന്ന് ഡോ. വി കുഞ്ഞാലി പറഞ്ഞു. വി കെ ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ എം അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍, മുഹമ്മദ് ത്വയ്യിബ് സുല്ലമി, ജൗഹര്‍ അയനിക്കോട് എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. അലി അഷ്‌റഫ്, ഹമീദ് കുനിയില്‍, അബ്ദുല്‍ മലിക് മലപ്പുറം, അബ്ദുറഹീം മലപ്പുറം, എസ് എ കഫീല്‍, വി കെ ഷാഹുല്‍ ഹമീദ് നേതൃത്വം നല്‍കി.
ബധിര സമ്മേളനം: എൻ എം അബ്ദുൽ ജലീൽ -ജന. സെക്രട്ടറി ഐ എസ് എം കേരള |
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം