തൃശൂര്‍: 'അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നവോത്ഥാന മുന്നേറ്റം' എന്ന പ്രമേയവുമായി കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം ജില്ലാകമ്മിറ്റികള്‍ സംയുക്തമായി വടൂക്കര ശബാബ് നഗറില്‍ സംഘടിപ്പിച്ച തൃശൂര്‍ ജില്ലാ മുജാഹിദ് സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി കെ.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കെ.എന്‍ എം സെക്രട്ടറി അബൂബക്കര്‍ നന്മണ്ട, ശഫീഖ് അസ്‌ലം, അബ്ദുല്ലത്തീഫ് കരിമ്പിലാക്കല്‍, താജുദ്ദീന്‍ സ്വലാഹി, അബ്ദുല്ലത്തീഫ് ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു.
ദഅ്‌വസമ്മേളനം കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി ഉദ്ഘാടനം ചെയ്തു. പി.എം.എ ഗഫൂര്‍, ഷിഹാബുദ്ദീന്‍ അന്‍സാരി, കെ.എ.അബ്ദുല്‍ ഹസീബ് മദനി, സല്‍മ അന്‍വാരിയ്യ, പി.കെ. നജ്മുദ്ദീന്‍, പി.എസ്. സാബിര്‍, കെ.ഐ. അബ്ദുസ്സലാം, പി.എച്ച്. അബ്ദുല്‍ അസീസ്, വി.എച്ച് ഇസ്ഹാഖ് ബുസ്താനി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം