പട്ടാമ്പി: ഐ.എസ്.എം. സംസ്ഥാനസമിതിയുടെ കീഴിലുള്ള ഖുര്‍ആന്‍ ലേണിങ്‌സ്‌കൂളിന്റെ പാലക്കാട് ജില്ലാസംഗമം 15ന് പട്ടാമ്പി കാര്‍ഷിക ഗ്രാമവികസനബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് എ.കെ.ഈസ മദനി, ഐ.എസ്.എം. പട്ടാമ്പി, മണ്ഡലം സെക്രട്ടറി അബ്ദുള്‍ ജലീല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനം ഞായറാഴ്ച രാവിലെ 9.30ന് ഐ.എസ്.എം. വൈസ്പ്രസിഡന്റ് ജാബിര്‍അമാനി ഉദ്ഘാടനം ചെയ്യും. ഖുര്‍ആനിന്റെ ധര്‍മപാത, വിചാരണ ഖുര്‍ആനില്‍, കുടുംബം ഒരു സ്‌നേഹതീരം, ഖുര്‍ആന്‍ മോക്ഷത്തിന് എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം