തിക്കോടി: അഴിമതിക്കും ലഹരിക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ജനകീയസമരം ആവശ്യമാണെന്ന് തിക്കോടിയില്‍ സംഘടിപ്പിച്ച ധര്‍മവിചാരസദസ്സില്‍ കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി അഭിപ്രായപ്പെട്ടു. കമ്പോളവത്കരിക്കപ്പെടുന്ന ആത്മീയതക്കെതിരായി വിശ്വാസികള്‍ അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. ദി ട്രൂത്ത് ഡയറക്ടര്‍ ജാബിര്‍ അമാനി, ഐ.എസ്.എം. ജില്ലാ പ്രസിഡന്റ് നൗഷാദ് കുറ്റിയാടി, മമ്മൂട്ടി മുസ്‌ല്യാര്‍, മുഹമ്മദ് കോയ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ കെ.എന്‍.എം സംസ്ഥാനസെക്രട്ടറി അസ്ഗര്‍ അലി മൗലവി വിതരണം ചെയ്തു. ദയ ഗേള്‍സ് എജുക്കേഷന്‍ റിലീഫ് പ്രോഗ്രാം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാനപ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍, റാഫി പേരാമ്പ്ര, തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വി. സറീന എന്നിവര്‍ സംസാരിച്ചു. ടി.വി. മുഹമ്മദ് നജീബ് സ്വാഗതവും കെ. ബഷീര്‍ നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം