അഞ്ചാം ക്ലാസില്‍ 87ശതമാനവും ഏഴാം ക്ലാസില്‍ 90ശതമാനവും വിദ്യാര്‍ഥികള്‍ വിജയിച്ചു. കേരളത്തിന് പുറത്ത് ദുബായ്, ഫുജൈറ, അലഐന്‍, അബുദാബി, ഒമാന്‍, ജിദ്ദ, റിയാദ്, ജുബൈല്‍ തുടങ്ങിയ ഗള്‍ഫ് മേഖലയിലെ സെന്ററുകളില്‍ പരീക്ഷ എഴുതിയ എല്ലാ വിദ്യാര്‍ഥികളും വിജയം വരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 10വരെയാണ്. പരീക്ഷാഫലം 0495 2701595, 2701804, 2700172, 4060111 എന്നീ നമ്പറുകളില്‍ ലഭിക്കും.
സി.ഐ.ഇ.ആര്‍ ചെയര്‍മാന്‍ ഡോ. ഇ.കെ. അഹ്മദ്കുട്ടി പരീക്ഷാഫലം പ്രഖ്യാപിച്ചു. മര്‍കസുദ്ദഅ്‌വയില്‍ ചേര്‍ന്ന സി.ഐ.ഇ.ആര്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കെ. അബൂബക്കര്‍ മൗലവി, സഈദ് ഫാറൂഖി, ടി. അബൂബക്കര്‍ നന്മണ്ട, അബ്ദുല്‍ ഖയ്യൂം പുന്നശ്ശേരി, ഇബ്രാഹിം പാലത്ത്, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, എന്‍.പി. അബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, ഹംസ മൗലവി, എന്‍.പി. റസാഖ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം