കായംകുളം: ഭീകരവിരുദ്ധ പോരാട്ടത്തിന്റെ മറവില്‍ അമേരിക്കയും സഖ്യകക്ഷികളും ആഗോളതലത്തില്‍ മതതീവ്രവാദവും ഭീകരതയും വളര്‍ത്തുന്നത് അവസാനിപ്പിക്കണമെന്ന് കായംകുളത്ത് സമാപിച്ച ഐ.എസ്.എം സംസ്ഥാന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
മുസ്‌ലിംകള്‍ക്കുനേരെ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും തുടര്‍ന്നുവരുന്ന അസഹിഷ്ണുതയും വിദ്വേഷവുമാണ് തീവ്ര-ഭീകര പ്രസ്ഥാനങ്ങള്‍ക്ക് വളം നല്‍കുന്നത്. എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളില്‍ കടന്നുകയറി സൈനിക നടപടി എടുക്കുന്നത് അമേരിക്കയും സഖ്യരാഷ്ട്രങ്ങളും അവസാനിപ്പിക്കണം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി നടത്തുന്ന ഭീകരവിരുദ്ധ പോരാട്ടത്തിന് പിന്തുണ നല്‍കുന്ന ഇന്ത്യന്‍ നിലപാടും പുനരാലോചിക്കണം.
കേരളത്തിന്റെ മണ്ണ് ആത്മീയ തട്ടിപ്പുകാരുടെയും ആള്‍ദൈവങ്ങളുടെയും വിഹാരകേന്ദ്രമാകുന്നത് നോക്കിനില്‍ക്കാനാവില്ല.ഇസ്‌ലാഹി പ്രസ്ഥാനം കേരളത്തിന്റെ മണ്ണില്‍നിന്ന് പടിയിറക്കി പിണ്ഡംവെച്ച അന്ധവിശ്വാസങ്ങള്‍ പുതിയ രൂപത്തിലും ഭാവത്തിലും പുനഃസ്ഥാപിക്കാന്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ തന്നെ പേരില്‍ ചില പണ്ഡിതന്മാര്‍ രംഗത്തുവരുന്നത് ചെറുക്കുകതന്നെ ചെയ്യും.
വിവിധ സെഷനുകളില്‍ ടി.വി. അബ്ദുല്‍ ഗഫൂര്‍, കെ.പി. സക്കരിയ, എന്‍.എം. അബ്ദുല്‍ ജലീല്‍, ജാബിര്‍ അമാനി, പി.എം.എ. ഗഫൂര്‍, അബ്ദുല്‍ സലാം മുട്ടില്‍, അഷ്‌റഫ് മമ്പുറം, നജീബ് തിക്കോടി, ഫൈസല്‍ നന്മണ്ട, അലി അഷ്‌റഫ് പുളിക്കല്‍, കെ.പി. അബ്ദുല്‍ വഹാബ്, വീരാപ്പു അന്‍സാരി, ഷാക്കിര്‍ എറണാകുളം, ഷമീര്‍ ആലപ്പുഴ, കുഞ്ഞുമോന്‍ കൊല്ലം, നാസറുദ്ദീന്‍ കണിയാപുരം എന്നിവര്‍ സംസാരിച്ചു.
ഐ.എസ്.എം ദക്ഷിണ കേരള ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്മാന്‍ കിനാലൂര്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.എം. അബ്ദുല്‍ ജലീല്‍ അധ്യക്ഷത വഹിച്ചു. നാസര്‍ മുണ്ടക്കയം, സമീര്‍ കായംകുളം, ഷൗക്കത്ത് എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം