ദുബായ്: 'അതിജീവനത്തിനു പ്രകൃതിയിലേക്ക്' എന്ന സന്ദേശത്തില്‍ ജൂണ്‍ മൂന്നിനു ദുബായില്‍ നടക്കുന്ന കേരള ഇസ്‌ലാമിക് സെമിനാറില്‍ ഇന്ത്യയിലും ഗള്‍ഫ് മേഖലയിലുമുള്ള പരിസ്ഥിതി ഗവേഷക പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ദുബായ് ഖിസ്സൈ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള അല്‍ഹസന്‍ സ്‌കൂളില്‍ രാവിലെ ഒന്‍പതിനു പരിപാടി ആരംഭിക്കും. ഉദ്ഘാടന സെക്ഷന്‍, കുടുംബ സദസ്സ്, പഠനസെക്ഷന്‍, സമാപന സമ്മേളനം എന്നിങ്ങനെ നാല് സെക്ഷനുകളായാണ് സെമിനാര്‍ ഒരുക്കിയത്. വിദ്യാര്‍ഥികളില്‍ പ്രകൃതി സൗഹൃദ സമീപനം വളര്‍ത്തി കൊണ്ടു വരാനായി സെമിനാറിനോട് അനുബന്ധിച്ച് ചിത്രരചനാ മത്‌സരം സംഘടിപ്പിക്കും. പ്രകൃതിക്കു പരുക്കേല്‍പ്പിക്കുന്നത് തടയാനുള്ള ബോധവല്‍ക്കരണ പരിപാടികളും സെമിനാറിന്റെ പ്രചാരണ ഭാഗമയി വിവിധ എമിറേറ്റുകളിലുണ്ടാകും. ലോക പരിസ്ഥിതി ദിനത്തില്‍ സര്‍ക്കാര്‍ തലങ്ങള്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പാക്കും.
പരിപാടികളുടെ പുരോഗതി വിലയിരുത്താനായി ഖിസ്സൈ് ഈറ്റ് ആന്‍്‌റ ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ സ്വാഗതസംഘം യോഗം ചേര്‍ന്നു. വി.എ. ഹസന്‍ (ഫ്ലോാറ ഗ്രൂപ്പ്), വി.പി. അഹ്മദ് കുട്ടി മദനി, മുഹമ്മദ് സാബിര്‍, അഡ്വ. കെ.എസ്.എ. ബഷീര്‍ (എയിം), കെ.എ. ജമാലുദ്ദീന്‍, പി.ഐ. മുജീബ്, മുഹമ്മദ് കുട്ടി ഹാജി, അഡ്വ.സാജിദ്, നാസര്‍ മാഹി, അബ്ദുല്‍ വാഹിദ് മയേച്ചരി, മുജീബ് എടവണ്ണ, മഹ്മൂദ് ഹാജി, ഷഹീന്‍ അലി, ഹാറൂണ്‍ കക്കാട്, ഫൈസല്‍ മാഹി പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം