Wednesday, May 11, 2011
തിരുകേശം: വിശ്വാസികള്‍ രംഗത്തിറങ്ങണം
കണ്ണൂര്‍: പ്രവാചക തിരുകേശം സംരക്ഷിക്കാനെന്ന പേരില്‍ 40 കോടി ചെലവഴിച്ച് പള്ളി നിര്‍മ്മിക്കാനുള്ള ശ്രമത്തിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ (കെ.എന്‍.എം) ജില്ലാ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു. അബുദാബിയിലെ ഖസ്‌റജി കുടുംബാംഗം വഴി കേരളത്തിലെ ഒരു മുസ്‌ല്യാരുടെ കൈയിലെത്തിയ പ്രവാചക തിരുകേശം വ്യാജമാണെന്ന് ഖസ്‌റജി കുടുംബാംഗമായ ഹസന്‍ മുഹമ്മദ് ഖസ്‌റജി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കെ.എന്‍.എം പ്രമേയം പുറത്തിറക്കിയത്. ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഖയ്യൂം മദനി അധ്യക്ഷനായി. സെക്രട്ടറി ശംസുദ്ദീന്‍ പാലക്കോട്, ഡി.ഡി.ശക്കീര്‍ ഫാറൂഖി, പി.അഷ്‌റഫ് ഹാജി, കെ.അബ്ദുള്‍മജീദ് എന്നിവര്‍ സംസാരിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം