സര്‍ഗമേള ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയ ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഗവ. ആര്‍ട്‌സ് കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ഇസഡ്.എ. അഷറഫ് 'നല്ല രക്ഷകര്‍ത്താവ്, നല്ല കുടുംബം- നല്ല സമൂഹം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. തുടര്‍ന്ന് മദ്രസ വിദ്യാര്‍ഥികളുടെ കലാവൈജ്ഞാനിക പ്രകടനങ്ങള്‍ നടന്നു. വിവിധ സാമൂഹികപ്രതിനിധികള്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. പ്രസിഡന്റ് നവാസ് ബിന്‍ ആദം അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹക്കീം പറളി, റഷീദ് നൊച്ചാട്, ബഷീര്‍ അഹമ്മദ്, അഫ്‌സല്‍ സാഹിബ് എന്നിവര്‍ സംസാരിച്ചു.
Monday, May 30, 2011
ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സര്‍ഗമേള നടത്തി
അല്‍ഖോര്‍:നല്ല ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി കുടുംബ ജീവിതം നന്മയില്‍ കെട്ടിപ്പടുക്കാന്‍ ഓരോ രക്ഷിതാവും വളരെയധികം ശ്രദ്ധിക്കണമെന്നും തിന്മകള്‍ അധികരിച്ച ആധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന സന്താനങ്ങളെ നന്മയുടെ പാതയിലൂടെ വഴി നടത്തുന്നതിന് മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയായി ജീവിക്കണമെന്നും ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ അല്‍ ഖോര്‍ യൂണിറ്റ് സംഘടിപ്പിച്ച സര്‍ഗമേള- 2011 അഭിപ്രായപ്പെട്ടു.
Tags :
Q I I C
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം