Saturday, May 14, 2011

മലപ്പുറം ഈസ്റ്റ്‌ ജില്ല സമ്മേളനത്തിന്‌ പ്രൗഢസമാപനം

മഞ്ചേരി: ആത്മീയവാണിഭത്തിനും അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടത്തിന്‌ ആഹ്വാനം ചെയ്‌ത്‌ കൊണ്ട്‌ മലപ്പുറം ഈസ്റ്റ്‌ ജില്ലാ സമ്മേളനത്തിന്‌ പ്രൗഢ സമാപനം. അന്ധവിശ്വാസങ്ങള്‍ക്കും, അധാര്‍മികതയ്‌ക്കുമെതിരെ നവോത്ഥാന മുന്നേറ്റം എന്ന പ്രമേയവുമായി നടന്ന സമ്മേളനം ജില്ലയിലെ മുജാഹിദ്‌ ചരിത്രത്തിലെ അവിസ്‌മരണീയ അധ്യായമായി.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തിയ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വന്‍ജനാവലി മേലാക്കം തൗഹീദ്‌ നഗരിയെ ജനസാഗരമാക്കി. സമാപന സമ്മേളനം കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ സി വേണുഗോപാല്‍ ഉദ്‌ഘാടനംചെയ്‌തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന്റെ ധാര്‍മിക ഉത്തരവാദിത്തത്തില്‍ നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട്‌ പോകില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്‍മാരുടെ ജീവന്‌ അപകടം വരുത്തുന്ന ഒന്നിനെയും കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കില്ല. എല്ലാ വിഭാഗം ജനങ്ങളുടെയും സന്തുലിത പുരോഗതിയാണ്‌ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നത്‌. ന്യൂനപക്ഷങ്ങള്‍ക്ക്‌ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്ന ന്യൂനപക്ഷ പ്രീണനമായി കാണാനാവില്ല. ന്യൂനപക്ഷങ്ങളോടുള്ള വിവേചനം തിരുത്തിനീതി നടപ്പാക്കുകയാണ്‌ യു പി എ സര്‍ക്കാര്‍ ചെയ്യുന്നത്‌ -മന്ത്രി പറഞ്ഞു.

കെ എന്‍ എം ജില്ലാ പ്രസിഡന്റ്‌ കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ ഇസ്‌ലാഹീ മൂവ്‌മെന്റ്‌ ദേശീയ ജന. സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രഭാഷണം നടത്തി. ആര്യാടന്‍ മുഹമ്മദ്‌ എം എല്‍ എ, അഡ്വ. എം റഹ്‌മത്തുല്ല, ഇ മുഹമ്മദ്‌ കുഞ്ഞി, പി സുഹൈല്‍ സാബിര്‍, ജാസിര്‍ രണ്ടത്താണി, പി ടി അബ്‌ദുല്‍അസീസ്‌ സുല്ലമി, പി മൂസാ സ്വലാഹി, അബ്‌ദുല്ലത്തീഫ്‌ കരുമ്പുലാക്കല്‍, ഹംസ സുല്ലമി കാരക്കുന്ന്‌, സി അബ്‌ദുല്ലത്തീഫ്‌ പ്രസംഗിച്ചു.

പ്രാസ്ഥാനിക സമ്മേളനം കെ എന്‍ എം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഇ കെ അഹ്‌മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. പി ടി വീരാന്‍കുട്ടി സുല്ലമി അധ്യക്ഷത വഹിച്ചു. കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി, ഐ എസ്‌ എം ജന. സെക്രട്ടറി എന്‍ എം അബ്‌ദുല്‍ജലീല്‍, കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി, കെ എം ഹുസൈന്‍, എ നൂറുദ്ദീന്‍, അബ്‌ദുല്‍ജലീല്‍ മാമാങ്കര പ്രസംഗിച്ചു. പ്രവര്‍ത്തക സംഗമം ഹംസ സുല്ലമി മൂത്തേടം ഉദ്‌ഘാടനം ചെയ്‌തു. പി എ ഹമീദ്‌ അധ്യക്ഷത വഹിച്ചു. പി എം എ ഗഫൂര്‍, നജ്‌മുദ്ദീന്‍ ഒതായി, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...